സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് കൗൺസിൽ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ദേശീയ പെൻഷൻ ദിനം ആചരിച്ചു
കണ്ണൂർ. സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് കൗൺസിൽ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ദേശീയ പെൻഷൻ ദിനം ആചരിച്ചു. പയ്യന്നൂർ വ്യാപാരി വ്യവസായി സമിതി ഹാളിൽ നടന്ന പരിപാടി മുൻസിപ്പൽ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ വി. ബാലൻ ഉദ്ഘാനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് കെ.വി. ബാലൻ അദ്ധ്യക്ഷത വഹിച്ചു. മുതിർന്ന പെൻഷനർ ടി.പി.. ഗോവിന്ദൻ നമ്പ്യാരെ എ.ഐ.ടി.യു.സി. ജില്ലാ വൈസ് പ്രസിഡണ്ട് കെ.വി. ബാബു. ഉപഹാരം നൽകി ആദരിച്ചു. പെൻഷനേഴ്സ് കൗൺസിൽ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം മഹേഷ് കുമാർ മഠത്തിൽ, ജില്ലാ പ്രസിഡണ്ട് ടി.വി. നാരായണൻ , സെക്രട്ടറി എം.സജീവൻ മാസ്റ്റർ, സി.പി.ഐ. മണ്ഡലം സെക്രട്ടറി എം. രാമകൃഷ്ണൻ, എൻ.പി. ഭാസ്കരൻ, പി.ആർ പൊന്നമ്മ ടീച്ചർ, വി. നാരായണൻ മാസ്റ്റർ, കെ.വിനോദ് കുമാർ, കെ.വി.ബാലകൃഷ്ണ മാരാർ, വി.വി. കുമാരൻ എന്നിവർ സംസാരിച്ചു.
No comments