സ്കൂൾ വിദ്യാർഥിനിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; ഗർഭിണിയായപ്പോൾ വിദേശത്തേക്ക് മുങ്ങി, 26 കാരൻ പിടിയിൽ
കോഴിക്കോട്: സ്കൂൾ വിദ്യാർഥിനിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച് ഗർഭിണിയാക്കിയ ശേഷം വിദേശത്തേക്ക് കടന്ന പ്രതി പോക്സോ നിയമപ്രകാരം അറസ്റ്റിൽ. കാഞ്ഞങ്ങാട് പുല്ലൂർ വീട്ടിൽ മുഹമ്മദ് ആസിഫാണ് (26) കണ്ണൂർ വിമാനത്താവളത്തിൽ പിടിയിലായത്.
സ്കൂൾ വിദ്യാർഥിനിയെ വിവാഹം കഴിക്കാമെന്ന് പ്രലോഭിപ്പിച്ച് 2022 മുതൽ കോഴിക്കോട്ടെ ഹോട്ടലിലും വയനാട്ടിലെ റിസോർട്ടുകളിലുമെത്തിച്ച് പലതവണ പീഡിപ്പിക്കുകയായിരുന്നു. ഗർഭിണിയാണെന്നറിഞ്ഞപ്പോൾ പ്രതി വിദേശത്തേക്ക് കടക്കുകയായിരുന്നുവെന്നും വിദ്യാർഥിനിയുടെ അഞ്ചുപവൻ സ്വർണാഭരണം കൈക്കലാക്കിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.വിദേശത്തുള്ള പ്രതിക്കായി കസബ പൊലീസ് ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിച്ചിരുന്നു. തിങ്കളാഴ്ച കണ്ണൂർ വിമാനത്താവളത്തിലിറങ്ങിയ ആസിഫിനെ ഇമിഗ്രേഷൻ വിഭാഗം തടഞ്ഞുവെക്കുകയും പൊലീസ് കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
No comments