Breaking News

ബളാൽ ഗവ:ഹയർ സെക്കൻഡറി സ്ക്കൂളിലെ എൻ എസ് എസ് യൂണിറ്റ് സപ്തദിന സഹവാസ ക്യാമ്പ് ഡിസം.21 മുതൽ 27 വരെ എടത്തോട് നടക്കും സംഘാടക സമിതി രൂപീകരിച്ചു


എടത്തോട്: ബളാൽ ഗവ:ഹയർ സെക്കൻഡറി സൂളിലെ എൻ എസ് എസ് യൂണിറ്റിൻ്റെ സപ്തദിന സഹവാസ ക്യാമ്പ് യുവത 2024 ഡിസംബർ 21 മുതൽ 27 വരേ എടത്തോട് എസ് വി എം ജിയുപി സ്കൂളിൽ നടക്കും. ക്യാമ്പ് സുഗമമായി നടത്തുന്നതിനായുള്ള സംഘാടക സമിതി യോഗം  എടത്തോട് സ്കൂളിൽ വെച്ച്   നടന്നു. ബളാൽ പഞ്ചായത്ത് അംഗം ജോസഫ് വർക്കിയുടെ അധ്യക്ഷതയിൽ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് രാധാമണി സംഘാടക സമിതി യോഗം ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം ഓഫീസർ പ്രിൻസി സെബാസ്റ്റ്യൻ ക്യാമ്പ് വിശദ്ധീകരണവും, ആശംസകൾ നേർന്നുകൊണ്ട് വിദ്യാഭ്യാസ സ്റ്റാൻഡിംങ്ങ് കമ്മിറ്റി ചെയർമാൻ ടി. അബ്ദുൽ ഖാദർ, മെമ്പർമാരായ അജിത, പത്മാവതി, സന്ധ്യാ ശിവൻ, രണ്ട് സ്കൂളിലേയും പി ടി എ  , എം പി ടി എ പ്രസിഡൻ്റുമാർ എസ് എം സി ചെയർമാൻമാർ, ബളാൽ സ്കൂൾ പ്രിൻസിപ്പിൽ  എന്നിവരും സംസാരിച്ചു. യോഗത്തിൽ ബളാൽ, എടത്തോട് സ്കൂളിലെ അധ്യാപകരും, വിവിധ കമ്മിറ്റി അംഗങ്ങളും നാട്ടുകാരും പങ്കെടുത്തു. എടത്തോട് സ്കൂൾ ഹെഡ്മാസ്റ്റർ PM ശ്രീധരൻ സ്വാഗതവും,

ബളാൽ സ്കൂൾ സ്റ്റാഫ്  സെക്രട്ടറി മോളി കെ.ടി നന്ദിയും പറഞ്ഞു.

No comments