'കുടിയേറ്റത്തിൻ്റെ മണ്ണിൽ പൂർവ്വികർ മുറുകെ പിടിച്ചത് പരിശുദ്ധ കുർബാനയെയാണ് : മാർ ജോസഫ് പാംബ്ലാനി ' തോമാപുരത്ത് ദിവ്യകാരുണ്യ കോൺഗ്രസിന്റെ തിരിതെളിഞ്ഞു
ചിറ്റാരിക്കാൽ : തലശേരി അതിരുപത ദിവ്യകാരുണ്യവർഷ സമാപനത്തിൻ്റെ ഭാഗമായി തോമാപുരത്ത് വെച്ച് ദിവ്യകാരുണകോൺഗ്രസിന് ദീപം തെളിഞ്ഞു. തലശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംബ്ലാനി ഉദ്ഘാടനം ചെയ്തു. ബിഷപ് എമിരറ്റസ്, മാർ ജോർജ് ഞരളക്കാട്ട് , ഫാ. ഡാനിയേൽ പൂവണ്ണത്തിൽ, വികാരി ജനറാൾമാരായ ഫാ ആൻ്റണി മുതുകുന്നേൽ, ഫാ. സെബാസ്റ്റ്യൻ പാലാക്കുഴി, ഫാ. മാത്യു ഇളംത്തുരുത്തിപ്പടവിൽ, ചാൻസലർ ഫാ. ബിജു മുട്ടത്തുക്കുന്നേൽ, ദിവ്യകാരുണ്യ കോൺഗ്രസ് ജനറൽ കൺവീനർ ഫാ. ഡോ. മാണി മേൽവെട്ടം, ഫാ. ഫിലിപ്പ് കവിയിൽ, ഫാ. ജോജി കാക്കരമറ്റം, ഫാ. ഫിലിപ്പ് ഇരുപ്പക്കാട്ട്, ഫാ. ജോൺസൺ അന്ത്യാകുളം, ഫാ. ജോസഫ് തൈക്കുന്നുപ്പുറം, ഫാ. ഷാജി തെക്കേമുറി, എന്നിവർ പ്രസംഗിച്ചു.
പരിശുദ്ധകുർബാനയ്ക്കു ചുറ്റും വളർന്ന പ്രദേശമാണ് മലബാർ എന്നും മാർ ജോസഫ് പാംബ്ലാനി അഭിപ്രായപ്പെട്ടു.
No comments