എണ്ണപ്പാറ മോതിരക്കാട് ജീവിത ശൈലീ രോഗ നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു
തായന്നൂർ : എണ്ണപ്പാറ കുടുംബാരോഗ്യകേന്ദ്രത്തിന്റെയും , എണ്ണപ്പാറ വില്ലേജ് പ്ലാനിംഗ് കമ്മിറ്റിയുടേയും, ഊരുകൂട്ടത്തിന്റെയും നേതൃത്വത്തിൽ മോതിരക്കാട് (മലയാറ്റുകര ) അംഗൻവാടിയിൽ വച്ച് ജീവിതശൈലി രോഗങ്ങളെക്കുറിച്ചുള്ള ബോധവൽക്കരണ ക്ലാസും, ബ്ലഡ് പ്രഷർ, ഹീമോഗ്ലോബിൻ ചെക്കപ്പും നടത്തി.
ഊരുമൂപ്പൻ രമേശൻമലയാറ്റുകരയുടെ അദ്ധ്യക്ഷതയിൽ ജെ പി എച്ച് എൻ എൻ.രേവതി ക്ലാസ്സ് എടുത്തു. ആന്റിബയോട്ടിക്ക്സുകളെക്കുറിച്ചും അവയുടെ ഉപയോഗ ക്രമത്തേക്കുറിച്ചും വിശദമാക്കി. ജീവിത ശൈലി രോഗങ്ങളായ പ്രഷർ, ഷുഗർ, കൊളെസ്ട്രോൾ തുടങ്ങിയവയെപ്പറ്റിയും, ഭക്ഷണ നിയന്ത്രണത്തെപ്പറ്റിയും ക്ലാസ്സിൽ പരാമർശിച്ചു. വി പി സി സെക്രട്ടറി എൻ.ബിന്ദു, സപ്പോർട്ടിങ് കമ്മിറ്റി അംഗങ്ങളായ രഞ്ജിനി ജയൻ, എം.മനീഷ എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു. അംഗൻവാടി വർക്കർ ഏലിയാമ്മ ടീച്ചർ സ്വാഗതവും ആശ വർക്കർ ശാന്ത നന്ദിയും പറഞ്ഞു.
No comments