Breaking News

ഫേസ്ബുക്കിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെ അപമാനിച്ചതിൽ മൂന്നുപേർക്കെതിരെ കേസെടുക്കാൻ കോടതി നിർദ്ദേശം


കാസർകോട് : ഫേസ്ബുക്കിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി ബേബിയെ അപമാനിച്ചതിൽ മൂന്നുപേർക്കെതിരെ കേസെടുക്കാൻ കോടതി നിർദ്ദേശം. ഇതുപ്രകാരം നിയാസ് മലബാറി, ജോസഫ് ജോസഫ്, ഹാഷിം എളമ്പയിൽ എന്നീ മൂന്ന് ഫേസ്ബുക്ക് ഐഡിക്കെതിരെ ഹൊസ്ദുർഗ് ജുഡിഷ്യൽ ഫസ്റ്റ്ക്ലാസ് കോടതി (രണ്ട്) നിർദ്ദേശപ്രകാരം ബേക്കൽ പൊലീസ് കേസടുത്തു.കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ മണികണ്ഠന്റെ ഫേസ്ബുക്ക് പോസ്റ്റിന് കീഴിൽ പി ബേബി കമന്റ് ഇട്ടിരുന്നു. ഇതിന് കീഴിൽ അശ്ലീല ചുവയോടും അസഭ്യമായും നിയാസ് മലബാറി, ജോസഫ് ജോസഫ്, ഹാഷിം എളമ്പയിൽ എന്നിവർ പ്രതികരിച്ചു. ഇത് ശ്രദ്ധയിൽപ്പെട്ടതോടെയാണ്, കേസെടുക്കാൻ ബേക്കൽ പൊലീസിനോട് കോടതി നിർദ്ദേശിച്ചത്.

No comments