76-ാം റിപ്പബ്ലിക് ദിനാഘോഷത്തിൽ രാജ്യം, ഇന്തോനേഷ്യൻ പ്രസിഡന്‍റ് പ്രബോവോ സുബിയാന്തോ മുഖ്യാതിഥി
ദില്ലി: 76-ാം റിപ്പബ്ലിക് ദിനാഘോഷത്തിൽ രാജ്യം. റിപ്പബ്ലിദ് ദിന പരേഡിൽ ഇന്തോനേഷ്യൻ പ്രസിഡന്‍റ് പ്രബോവോ സുബിയാന്തോ മുഖ്യാതിഥി ആകും. കര-വ്യോമ-നാവികസേനകളുടെ പ്രകടനത്തിനൊപ്പം വിവിധ സംസ്ഥാനങ്ങളുടെയടക്കം 31 നിശ്ചലദൃശ്യങ്ങൾ പരേഡിനൊപ്പം അണിനിരക്കും. പരേഡിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ കർത്തവ്യപഥിൽ സൈനികശക്തിയുടെ കരുത്തറിയിക്കാൻ സജ്ജമായി കഴിഞ്ഞു. ഇക്കുറി പരേഡിന് ഇന്തോന്യേഷൻ കരസേനയും അണിനിരക്കുമെന്നതാണ് ശ്രദ്ധേയം.
No comments