Breaking News

ഓട്ടോ ഡ്രൈവറെ കുത്തിക്കൊല്ലാൻ ശ്രമം ; പ്രതിയെയും കൂട്ടാളിയെയും പിടികൂടി


 കാസര്‍കോട് : മുന്‍ ഭാര്യയുമായി സൗഹൃദം ഉണ്ടെന്ന് ആരോപിച്ച് മൊഗ്രാലില്‍ ഓട്ടോ ഡ്രൈവറെ കുത്തിക്കൊല്ലാന്‍ ശ്രമം. കേസെടുത്ത പൊലീസ് കൊലക്കേസ് പ്രതിയെയും കൂട്ടാളിയെയും പിന്തുടര്‍ന്നു പിടികൂടി. വാനും കസ്റ്റഡിയിലെടുത്തു. കാസര്‍കോട്, ചൗക്കി, കല്ലങ്കൈയിലെ ഹബീബ് എന്ന അഭിലാഷ് (30), ദേര്‍ളക്കട്ടയിലെ എ.ബി മന്‍സിലില്‍ അഹമ്മദ് കബീര്‍ (24) എന്നിവരെയാണ് കുമ്പള പൊലീസ് ഇന്‍സ്‌പെക്ടര്‍ കെ.പി വിനോദ് കുമാര്‍, എസ്.ഐ.മാരായ വി.കെ വിജയന്‍, ഗണേശ്, എ.എസ്.ഐ പ്രസാദ് എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്.


No comments