Breaking News

വിവിധ മേഖലകളിൽ മികവ് പുലർത്തിയവരെ ബാനം നെരൂദ വായനശാലയുടെ നേതൃത്വത്തിൽ അനുമോദിച്ചു


ബാനം: വിവിധ മേഖലകളിൽ മികവ് പുലർത്തിയവരെ ബാനം നെരൂദ വായനശാലയുടെ നേതൃത്വത്തിൽ അനുമോദിച്ചു. സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ മംഗലംകളിയിൽ വിജയിച്ച ബാനം ഗവ.ഹൈസ്‌കൂൾ വിദ്യാർത്ഥികൾ, അറബിക് കഥാപ്രസംഗത്തിൽ എ ഗ്രേഡ് നേടിയ മുഹമ്മദ് റഷ്ദാൻ, കേരള സർക്കാർ സാംസ്കാരിക വകുപ്പിന്റെ ഫെല്ലോഷിപ്പ് നേടിയ മിഥില ബാലകൃഷ്ണൻ എന്നിവരെയാണ് അനുമോദിച്ചത്. കോടോം ബേളൂർ പഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീജ ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് ബാനം കൃഷ്ണൻ അധ്യക്ഷത വഹിച്ചു. പരപ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ഭൂപേഷ്, കോടോം ബേളൂർ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ പി.ഗോപാലകൃഷ്ണൻ, ബാനം സ്കൂൾ പ്രധാനധ്യാപിക സി.കോമളവല്ലി, അനൂപ് പെരിയൽ എന്നിവർ സംസാരിച്ചു. പി.സജികുമാർ സ്വാഗതവും എം.രാജു നന്ദിയും പറഞ്ഞു.

No comments