Breaking News

വെള്ളരിക്കുണ്ട് താലൂക്ക് അദാലത്ത് ; വെസ്റ്റ് എളേരി പഞ്ചായത്തിലെ പാലക്കുന്ന് പൊതുമരാമത്ത് റോഡരികിൽ അപകട ഭീഷണി ഉയർത്തുന്ന പാഴ് മരം മുറിച്ചു നീക്കുന്നതിന് നടപടി ...


വെള്ളരിക്കുണ്ട് : വെസ്റ്റ് എളേരി പഞ്ചായത്തിലെ പാലക്കുന്ന് പൊതുമരാമത്ത് റോഡരികിൽ അപകട ഭീഷണി ഉയർത്തുന്ന പാഴ് മരം മുറിച്ചു നീക്കുന്നതിന് നടപടി സ്വീകരിക്കാൻ പൊതുമരാമത്ത് നിരത്തു വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർദ്ദേശം നൽകി ആവശ്യമായ ടെണ്ടർ നടപടികൾ സ്വീകരിച്ച് മരം മുറിച്ചു നീക്കണം . അപകട ഭീഷണി ഉയർത്തുന്ന മരം തൊട്ടടുത്ത വൈദ്യുതി ലൈനിലും വീടുകൾക്കും ഭീഷണി സൃഷ്ടിക്കുന്നതായി പരിസരവാസികൾ  മന്ത്രിയോട് പരാതി പറഞ്ഞു.150 ഓളം പേർ ഒപ്പിട്ട നിവേദനം ഉൾപ്പെടെയാണ് കരുതലും കൈത്താങ്ങും അദാലത്തിൽ അപേക്ഷ സമർപ്പിച്ചത്. മുമ്പ് മരം മുറിച്ചു നീക്കുന്നതിന് ടെൻഡർ ക്ഷണിച്ചിരുന്നെങ്കിലും ആരും ടെൻഡർ നൽകാത്തതിനാൽ മാറ്റിവയ്ക്കുകയായിരുന്നു എന്ന് പൊതുമരാമത്ത് എഞ്ചിനീയർ അറിയിച്ചു അദാലത്തിലെ നിർദ്ദേശപ്രകാരം അടിയന്തര നടപടി സ്വീകരിക്കുമെന്നും മന്ത്രിയെ എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

കരുവളടുക്കം ഉന്നതിയിൽ കുടിവെള്ളക്ഷാമം പരിഹരിക്കും  

വെള്ളരിക്കുണ്ട് താലൂക്കിലെ കരുവളടുക്കം നഗറിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കാൻ ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ നിർദ്ദേശം നൽകി പട്ടികവർഗ്ഗ വികസന വകുപ്പിന്റെ കോർപ്പസ് ഫണ്ട് ഉപയോഗിച്ച് കുഴൽ കിണർ നിർമ്മിച്ച അടിയന്തര പരിഹാരം കാണുകയും ജലജീവൻ മിഷനിൽ ഉൾപ്പെടുത്തി  സാധിക്കുമെങ്കിൽ സമഗ്രമായ പദ്ധതി നടപ്പിലാക്കുകയും വേണമെന്ന് മന്ത്രി നിർദ്ദേശിച്ചു

 കരുവളടുക്കം കോളനിവാസികൾക്ക് വേണ്ടി പട്ടികവർഗ്ഗ പ്രമോട്ടർ അനീഷ് ആണ് അദാലത്തിൽ പരാതി അറിയിച്ചത്

No comments