Breaking News

വെള്ളരിക്കുണ്ട് താലൂക്ക് അദാലത്ത് ; വന്യജീവി അക്രമത്തിൽ കൃഷി നശിച്ച കർഷകർക്ക് കൈത്താങ്


വെള്ളരിക്കുണ്ട് : വന്യജീവി അക്രമത്തിൽ കൃഷി നശിച്ച കർഷകർക്ക് കൈത്താങ്ങായി സർക്കാർ. അദാലത്തിൽ പരാതി ലഭിച്ച മൂന്ന് കുടുംബങ്ങൾക്കും സർക്കാറിന്റെ സഹായം ഉദ്ഘാടന ചടങ്ങിൽ മന്ത്രിമാരായ രാമചന്ദ്രൻ കടന്നപ്പള്ളി, വി അബ്ദുറഹ്മാൻ എന്നിവർ വിതരണം ചെയ്തു. ആനയും പന്നിയും കുരങ്ങുകളും ഉൾപ്പെടെ വനാതിർത്തിയിലെ കർഷകരുടെ കൃഷികൾ വ്യാപകമായി നശിപ്പിക്കുന്നതായി പരാതിയിൽ പറഞ്ഞു. സാധ്യമായ സഹായങ്ങൾ വിതരണം ചെയ്യുന്നതോടൊപ്പം കൂടുതൽ പരാതി ഉണ്ടായാൽ പരിശോധിച്ച് നടപടി എടുക്കുമെന്നും മന്ത്രിമാർ പറഞ്ഞു. ചുള്ളിയിലെ അറയ്ക്കൽ ദേവസ്യ, വെള്ളരിക്കുണ്ടിലെ കരിക്കുന്നേൽ കെ ജെ ജോസഫ്, ഭീമനടിയിലെ ചങ്ങംപുരയിൽ ഏലിയാമ്മ ചാക്കോ എന്നിവർ സഹായം ഏറ്റുവാങ്ങി. 17 പേർക്ക് പുതിയ റേഷൻ കാർഡും വിതരണം ചെയ്തു. മുൻഗണനാ വിഭാഗത്തിൽ ഒമ്പതും എഎവൈ വിഭാഗത്തിൽ ഏഴും കാർഡുകളാണ് നൽകിയത്.

No comments