Breaking News

പത്തോരം എസ് എസ് എൽ സി കൂട്ടായ്മയുടെ സ്നേഹ സന്ദർശനം മലപ്പച്ചേരി അഗതി മന്ദിരത്തിൽ വച്ച് സംഘടിപ്പിച്ചു

മലപ്പച്ചേരി : MRVHSS പടന്ന എസ് എസ് എൽ സി ബാച്ചിന്റെ ആഭിമുഖ്യത്തിൽ ജനുവരി 6ന് മലപ്പച്ചേരി ന്യൂ മലബാർ പുനരധിവാസ കേന്ദ്രം ചാരിറ്റബിൾ ട്രസ്റ്റിൽ വച്ച് “പത്തോരം “ സ്നേഹ സന്ദർശന പരിപാടി സംഘടിപ്പിച്ചു. എൻ എം പി സി മാനേജിങ് ട്രസ്റ്റി സുസ്മിത ചാക്കോ പരിപാടിക്ക് സ്വാഗതം പറഞ്ഞ് സംസാരിച്ചു. പത്തോരം കൂട്ടായ്മ ചെയർമാൻ റിസ്‌വാൻ എം വി, വൈസ് ചെയർമാൻ നെഫീസത് പി കെ, കൺവീനർ ഖാദർ കെ എം, ട്രഷറർ സുബൈദ പികെ, റഹ്മാൻ, ഉബൈന എന്നിവർ ആശംസയറിയിച്ചു സംസാരിച്ചു. പത്തോരം കൂട്ടായ്മയുടെ നേതൃത്വത്തിൽ സ്ഥാപനത്തിലെ മുഴുവൻ അച്ഛനമ്മമാർക്കും അന്നദാനവും നൽകി.


No comments