എടത്തോട് കോളിയാറിൽ അയ്യപ്പഭക്തർ സഞ്ചരിച്ച വാഹനം മറിഞ്ഞു
പരപ്പ: എടത്തോട് കോളിയാർ കയറ്റത്തിൽ. അയ്യപ്പഭക്തർ സഞ്ചരിച്ച ടെമ്പോ ട്രാവലർ താഴ്ചയിലേക്ക് മറിഞ്ഞു. ആർക്കും പരിക്കില്ല. കർണാടകയിൽ നിന്നുള്ള അയ്യപ്പഭക്തരാണ് അപകടത്തിൽപ്പെട്ടത്ഇന്ന് പുലർച്ചെയാണ് സംഭവം ശബരിമല ദർശനം കഴിഞ്ഞ് നാട്ടിലേക്ക് പോവുകയായിരുന്നു. സംഭവം അറിഞ്ഞ ഉടൻ നാട്ടുകാർ ബളാൽ പഞ്ചായത്ത് മെമ്പർ തങ്കച്ചൻ കളരിക്കലിനെ വിളിച്ചു വിവരം പറയുകയും. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തുകയും ചെയ്തു.
No comments