പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയ യുവാവ് പിടിയിൽ
മഞ്ചേശ്വരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയ യുവാവ് പിടിയിൽ. മഞ്ചേശ്വരം കൊടല മൊറ ഗുസ്വദേശി മുഹമ്മദ് ഹനീഫ (34)യെയാണ് മഞ്ചേശ്വരം പോലീസ് അറസ്റ്റ് ചെയ്തത് . ദക്ഷിണ കന്നട ജില്ലയിലെ 17 കാരിയെയാണ് പ്രതി പീഡിപ്പിച്ചത്. കുട്ടിയുടെ മാതാവിന്റെ സുഹൃത്തായ പ്രതി മാതാവിന്റെ മരണത്തിന് ശേഷം പെൺകുട്ടിയെ പീഡിപ്പിക്കുകയും ദൃശ്യങ്ങൾ പകർത്തുകയുമായിരുന്നു. ഫോൺ തകരാർ സംഭവിച്ചപ്പോൾ നന്നാക്കാൻ കൊണ്ടു പോയപ്പോഴാണ് ദൃശ്യങ്ങൾ പുറത്തായതും പീഡന വിവരമറിയുന്നതും തുടർന്ന് പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തതു.
No comments