ബളാൽ ഭഗവതി ക്ഷേത്ര ഉത്സവത്തിന് ഒരു ലക്ഷം രൂപ നൽകി ധർമ്മസ്ഥല ഗ്രാമവികസന ടീം
വെള്ളരിക്കുണ്ട് : ബളാൽ ഭഗവതിക്ഷേത്ര അഷ്ടബന്ധബ്രമകലശമഹോത്സവത്തിൽ കൈകോർത്ത് ധർമസ്ഥല ഗ്രാമ വികസന പദ്ധതി അധികൃതരും.
നവീകരണ കലശ മഹോത്സവ ആഘോഷത്തിന്റെ ഭാഗമായുള്ള നിർമാണ പ്രവൃത്തിയിലേക്ക് ഒരു ലക്ഷം രൂപയാണ് ഇവർ നൽകിയത്..
ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ ഫീൽഡ് സൂപ്പർവൈസർ അമൃത ഒരു ലക്ഷം രൂപയുടെ ഡി. ഡി. ആഘോഷകമ്മിറ്റി ചെയർമാൻ വി മാധവൻ നായർക്കു കൈമാറി.
ചടങ്ങിൽ ക്ഷേത്രം പ്രസിഡൻറ് 'വി രാമചന്ദ്രൻ നായർ, ജനറൽ കൺവീനർ ഹരിഷ് പി നായർ, വർക്കിങ് ചെയർമാൻ ഇ ഭാസ്ക്കരൻനായർ, ട്രഷറർ സി ദാമോദരൻ ,കൺവീനർ പി കുഞ്ഞികൃഷ്ണൻനായർ , സെക്രട്ടറി ഇ ദിവാകരൻ നായർ, പി പ്രഭാകരൻ,വി കുഞ്ഞിക്കണ്ണൻ ,ജ്യോതി രാജേഷ്, രേഷ്മ രാധാകൃഷണൻ. എന്നിവർ പങ്കെടുത്തു.
No comments