സി പി ഐ (എം) ജില്ലാ സമ്മേളനം; ദീപശിഖ സംഘാടക സമിതിയിയായി
കരിന്തളം: ഫിബ്രുവരി 5 മുതൽ 7 വരെ കാഞ്ഞങ്ങാട് നടക്കുന്ന സി പി ഐ (എം) ജില്ലാ സമ്മേളനത്തിലേക്കുള്ള ദീപശിഖ ഫെഫ്രുവരി 4 ന് രക്ക് ത സാക്ഷി പാറക്കോലിലെ കെ.നാരായണന്റെ സ്മൃതി മണ്ഡപത്തിൽ നിന്നും കൊണ്ട് പോകും' 4 ന് ഉച്ചയ്ക്ക് രണ്ടിന് കൊല്ലമ്പാറയിൽ ജില്ലാക്കമ്മറ്റിയംഗം പി.ആർ ചാക്കോ ഉൽഘാടനം ചെയ്യും' പാറക്കോൽ രാജനാണ് ദീപശിഖാ ലീഡർ മുനയൻ കുന്ന് രക്തസാക്ഷി മണ്ഡപത്തിൽ നിന്നും പതാക ജാഥയും കൊല്ലമ്പാറയിലെത്തും. ഇരു ജാഥകളും തുടർന്ന് സമ്മേളനനഗരിയിലേക്ക് പുറപ്പെടും'. കൊല്ലമ്പാറയിൽ സംഘാടക സമിതി രൂപീകരിച്ചു എരിയാക്കമ്മറ്റിയംഗം കെ. ലക്ഷ്മണൻ ഉൽഘാടനം ചെയ്തു എൻ.കെ.ഭാസ്ക്കരൻ അധ്യക്ഷനായി. പാറക്കോൽ രാജൻ സംസാരിച്ചു . ലോക്കൽ സെക്രട്ടറി ടി. സുരേശൻ സ്വാഗതം പറഞ്ഞു
ഭാരവാഹികൾ : പി.ചന്ദ്രൻ (ചെയർമാൻ) ടി. സുരേശൻ ക്രൺവീനർ)
No comments