Breaking News

ഒരു വട്ടം കൂടി...ജി എച്ച് എസ് എസ് മാലോത്ത് കസബ 1978-79 എസ് എസ് എൽ സി ബാച്ച് കുടുംബസംഗമം നടത്തി..


വെള്ളരിക്കുണ്ട് : പഴയകാര്യങ്ങൾ അയവിറക്കിയും പുതിയ വിശേഷങ്ങൾ പങ്കുവെച്ചും 45 വർഷങ്ങൾക്ക് ശേഷം അവർ മാലോത്ത് കസബ സ്കൂൾ മുറ്റത്ത്‌ വീണ്ടും ഒത്തുചേർന്നു..ഒരു വട്ടം കൂടിയെന്ന് പേരിട്ട പരിപാടിയിൽ പഴയകാലത്തിനും പുതിയകാലത്തിനും സാക്ഷിയായി ഓർമ്മകളെ ഓർമ്മിപ്പിച്ച പുതിയ കെട്ടിടങ്ങളുടെ വരവോടെ വിസ്‌മൃതിയിലായ ഓടിട്ട പഴയ സ്കൂൾ കെട്ടിടവും...

നാലര പതിറ്റാണ്ട് പഴക്കമുള്ള കുട്ടിത്തങ്ങളും കുസൃതികളും പഴയ സഹപാടികൾ ഓർത്തെടുത്തപ്പോൾ കൂട്ടിന് പഴയ അധ്യാപക ദമ്പതികൾ കൂടി എത്തിയപ്പോൾ ലഭിച്ചത് ഇരട്ടിമധുരം.. മാലോത്ത് കസബ സ്കൂളിലെ 79 ബാച്ചിലെ കുട്ടികളും അവരെ പഠിപ്പിച്ച അധ്യാപക ദമ്പതികളും ഓർമകൾ അയവിറക്കിയപ്പോൾ പലരുടെയും കണ്ണുകൾ നിറഞ്ഞിരുന്നു. കർഷകതൊഴിലാളികൾ മുതൽ അമേരിക്കയിൽ ജോലി ചെയ്യുന്നവർ ഉൾപ്പെടെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന 40 ഓളം പേർ പരിപാടിയിൽ പങ്കെടുത്തു. പങ്കെടുക്കാൻ സാധിക്കാത്ത വിദേശത്ത് ജോലി ചെയ്യുന്നവർ മൊബൈൽ ഫോണിൽ വീഡിയോ കോളിൽ വിളിച്ചു പരിപാടിക്ക് ആശംസകൾ നേർന്നു.

പലരും പങ്കെടുത്തത് മക്കൾക്കും പേരക്കുട്ടികൾക്കും ഒപ്പമെന്നത് വേറിട്ട അനുഭവമായി. സ്കൂളിലെ മുൻ പ്രധാന അധ്യാപകൻ കെ സി ജോർജ് സാർ കുടുംബസംഗമം ഉത്ഘാടനം ചെയ്തു.യോഗത്തിൽ എവുജിൻ മാസ്റ്റർ ആദ്യക്ഷനായി മുൻ ഹെഡ്മാസ്റ്റർ സി ജെ മേരി, കെ സി ജോർജ് എന്നിവരെ ചടങ്ങിൽ ആദരിച്ചു.ജോർജ് കുട്ടി ജോസഫ്, തോമസ് വി ടി, കെ വി ജോസ്, കുഞ്ഞമ്പു ( റിട്ട: എസ് ഐ ) കുഞ്ഞികൃഷ്ണൻ, കെ ജെ ജോർജ്, ഫിലിപ്പോസ് മാത്യു, പോൾ കെ ജോസഫ്, നിർമ്മല, ഗ്രേസി, ആനി സെലിൻ ശോഭ എന്നിവർ സംസാരിച്ചു.


ഹരികൃഷ്ണൻ വെള്ളരിക്കുണ്ട് 


No comments