എളേരിത്തട്ട് ഇ കെ നായനാർ സ്മാരക ഗവ. കോളേജ് 2024-25 യൂണിയൻ 'ചിരസ്മരണ ' മുൻ എംപി പി കരുണാകരൻ ഉദ്ഘാടനം ചെയ്തു
ഭീമനടി : എളേരിത്തട്ട് ഇ കെ നായനാർ സ്മാരക ഗവ. കോളേജ് 2024-25 യൂണിയൻ 'ചിരസ്മരണ ' മുൻ എംപി പി കരുണാകരൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. മാത്യൂസ് പ്ലാമൂട്ടിൽ അധ്യക്ഷനായി. ഫൈൻആർട്സ് എഴുത്തുകാരി കവിത എം ചെർക്കള ഉദ്ഘാടനം ചെയ്തു. ഡോ. പി സി അഷറഫ്, ഡോ. കെ പ്രകാശൻ, വി നിത്യ, പി ജെ പ്രസാദ്, ഡോ. ഡി എ ഗണേശൻ, സി ടി ശശി, ഡോ. കെ എ ജോൺസൺ, ഡി എസ് ചിഞ്ചുശ്രീ, ഡോ. കെ വിജയൻ, ഒ എസ് അനുഷ, ഡോ. അജേഷ്, നയന രൂപേഷ് എന്നിവർ സംസാരിച്ചു. യൂണിയൻ ചെയർപേഴ്സൺ അഞ്ജന പത്മൻ സ്വാഗതവും ജനറൽ സെക്രട്ടറി സേതു ലക്ഷ്മി നന്ദിയും പറഞ്ഞു
No comments