തോമാപുരം സെൻറ് തോമസ് ഹയർസെക്കൻഡറി സ്കൂളിന്റെ 65ാം വാർഷികം വിവിധ പരിപാടികളോടെ ആഘോഷിച്ചു മാനന്തവാടി രൂപത സഹായമെത്രാൻ മാർ അലക്സ് താരാമംഗലം ഉദ്ഘാടനം ചെയ്തു
ചിറ്റാരിക്കാൽ : തോമാപുരം സെൻറ് തോമസ് ഹയർസെക്കൻഡറി സ്കൂളിൻറെ 65ാം വാർഷികം വിവിധ പരിപാടികളോടെ ആഘോഷിച്ചു . മാനന്തവാടി രൂപത സഹായമെത്രാൻ മാർ അലക്സ് താരാമംഗലം ഉദ്ഘാടനം ചെയ്തു. തലശ്ശേരി അതിരൂപത വികാരി ജനറാൾ മോൺ. മാത്യു ഇളംതുരുത്തിപ്പടവിൽ അധ്യക്ഷനായി. സർവീസിൽ നിന്ന് വിരമിക്കുന്ന പ്രധാനധ്യാപിക സിസ്റ്റർ ലിനറ്റ്, ചിറ്റാരിക്കാൽ എഇഒ പി പി രത്നാകരൻ, കെ ജെ ഫ്ലാബിയൻഎന്നിവരെ ആദരിച്ചു. സംസ്ഥാനതല വിജയികൾക്ക് ജില്ലാ പഞ്ചായത്ത് അംഗം ജോമോൻ ജോസ് ഉപഹാരങ്ങൾ നൽകി. ഷേർളി പി തോമസ്, ഷിജി തോമസ്, സിസ്റ്റർ കെ എം ലിനറ്റ്, ഫാദർ ജോർജ് തെങ്ങുംപള്ളി, ചിറ്റാരിക്കാൽ ബിപിസി വി വി സുബ്രഹ്മണ്യം,പ്രിൻസിപ്പൽ സിജോം സി ജോയ്, സിസ്റ്റർ ലൂസി ജോസ്, പ്രിൻസിപ്പൽ ബിനു തോമസ്, മാർട്ടിൻ ജോസഫ്, ബിജു പുല്ലാട്ട്, ശുഭലക്ഷ്മി പ്രദീപ്, ജുബിൻ ജോസ്, ഫാദർ പി ഐ ജിജോ, നിവേദിത ബിജു എന്നിവർ സംസാരിച്ചു. ഫാദർ ഡോ. മാണി മേൽവെട്ടം സ്വാഗതം പറഞ്ഞു. കുട്ടികളുടെ കലാവിരുന്നും നടന്നു.
No comments