ബളാൽ ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിൽ ബഡ്ഡിംഗ് റൈറ്റേഴ്സ് വായനക്കൂട്ടം, എഴുത്തുകൂട്ടം സ്കൂൾ തല ശില്പശാല സംഘടിപ്പിച്ചു
ബളാൽ: സമഗ്ര ശിക്ഷാ കേരളം ചിറ്റാരിക്കാൽ ബി ആർ സി യുടെ കീഴിലുള്ള ബളാൽ ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിൽ ജനുവരി 22 ന് ബഡ്ഡിംഗ് റൈറ്റേഴ്സ് വായനക്കൂട്ടം, എഴുത്തുകൂട്ടം സ്കൂൾ തല ശില്പശാല സംഘടിപ്പിച്ചു. 6, 7, 8 ക്ലാസുകളിൽ നിന്നായി 96 വിദ്യാർത്ഥികൾ പങ്കെടുത്തു. കുട്ടികളിൽ സാഹിത്യ അഭിരുചി വളർത്തുന്നതിനും, സർഗ്ഗാത്മക കഴിവുകളെ പരിപോഷിപ്പിക്കുന്നതിനും വേണ്ടി നടപ്പാക്കിയ പദ്ധതിയാണ് ബഡ്ഡിംഗ് റൈറ്റേഴ്സ്. സ്കൂൾ ഹെഡ്മിസ്ട്രസ് ബിന്ദു ജോസ് ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി മോഹനൻ ബാനം അധ്യക്ഷത വഹിച്ചു.ബി ആർ സി ഫാക്കൽറ്റി സുജി, സ്കൂൾ അധ്യാപകൻ മോഹനൻ എന്നിവർ നേതൃത്വം നൽകി. സ്കൂൾ അധ്യാപിക ജോസ്മി ജോസ് സ്വാഗതവും, എട്ടാം ക്ലാസ് വിദ്യാർത്ഥിനി അഭിനാ സുരേഷ് രണ്ട് ദിനം ക്യാമ്പിൽ ചെലവഴിച്ച മുന്നനുഭവം പങ്കിട്ടു. ക്യാമ്പ് നവ്യാനുഭൂതിയും പുത്തൻ അനുഭവങ്ങളുമുണ്ടായി എന്ന് നൂറ ഫാത്തിമ നന്ദിയിൽ കൂട്ടി ചേർത്തു.
No comments