അപകട കെണി ഒരുക്കി കോളംകുളം - മാങ്കൈമൂല വളവ് കൈവരി ഇല്ലാത്ത റോഡിൽ അപകടം പതിവ്
പരപ്പ : നിത്യവും നൂറുകണക്കിന് വാഹനങ്ങൾ കടന്നു പോകുന്ന പരപ്പ- കാലിച്ചാമരം റൂട്ടിലെ കോളംകുളത്തിനും പെരിയങ്ങാനം സ്റ്റോറിനും ഇടയിലുള്ള മാങ്കൈ മൂല വളവും കൈവരി ഇല്ലാത്ത റോഡും അപകടത്തെ മാടി വിളിക്കുകയാണ്. ഇന്ന് രാവിലെ ഓട്ടോ കുഴിയിൽ വീണു കൈവരി ഇല്ലാത്ത റോഡിലൂടെ തെന്നി വീണത് റോഡരികിലെ വീടിന്റെ തൊട്ടു മുകളിലേക്കാണ്. ജില്ലാ പഞ്ചായത്ത് റോഡിൽ ഏറെ ജനരോഷത്തിന് ശേഷം പണി തീർത്ത കൽബർട്ട് കേവലം ആറു മാസത്തിനകം പൊട്ടി പൊളിഞ്ഞു ഇതിനകം ഒട്ടനവധി ഇരു ചക്ര വാഹനങ്ങൾ കുഴിയിൽ വീണു. കെ എസ് ആർ ടി സി ബസ് അടക്കം ഒട്ടനവധി ബസുകളും ഭാരം കയറ്റിയ വലിയ വാഹനങ്ങൾ കടന്നു പോകുന്ന അപകട സാധ്യത ഉള്ള റോഡിനു താഴെ രണ്ടു കുടുംബങ്ങൾ പേടിയോടെ ആണ് ജീവിക്കുന്നത്. അപകടമരണം അടക്കം നടന്ന ഈ മേഖലയിലെ പൊട്ടി പൊളിഞ്ഞ കൽബർട്ടിന്റെ കുഴികൾ അടച്ചും റോഡിനു കൈവരികൾ സ്ഥാപിച്ചും ജനങ്ങളുടെ ജീവൻ സംരക്ഷിക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം.
No comments