മംഗൽപ്പാടി മുട്ടം കടപ്പുറത്ത് മത്സ്യബന്ധന തോണിയും എഞ്ചിനും വലയും കത്തി നശിച്ചു
മംഗല്‍പ്പാടി മുട്ടം കടപ്പുറത്ത് മത്സ്യബന്ധന തോണിയും എഞ്ചിനും വലയും കത്തി നശിച്ചു. ബേരിഗെ ബങ്കരമുട്ടത്തെ കീര്‍ത്തേഷ് ദാമോദരന്റെ ഉടമസ്ഥതയിലുള്ള തോണിയും മത്സ്യബന്ധന സാമഗ്രികളുമാണ് കത്തി നശിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെ 2.30 മണിയോടെ മത്സ്യബന്ധനത്തിനു പോകാന്‍ എത്തിയ തൊഴിലാളികളാണ് കുമ്പള പൊലീസിനെയും ഉടമയായ കീര്‍ത്തേഷിനെയും വിവരമറിയിച്ചത്. തീയണച്ചുവെങ്കിലും തോണിയും മറ്റും കത്തി നശിച്ചു. സംഭവത്തില്‍ കുമ്പള പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. സംശയത്തിന്റെ പേരില്‍ പത്തോളം പേരെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു വരുന്നു. കത്തിച്ചതാണെന്നാണ് പൊലീസിന്റെ പ്രാഥമിക സംശയം. മത്സ്യബന്ധനം കഴിഞ്ഞ് ബുധനാഴ്ച രാവിലെയാണ് തോണി കരയില്‍ എത്തിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെ മത്സ്യബന്ധനത്തിനു പോകേണ്ടതായിരുന്നു. ഇന്‍സ്പെക്ടര്‍ കെ.പി വിനോദ് കുമാര്‍, എസ്.ഐ.മാരായ വി.കെ വിജയന്‍, ഗണേഷ് എന്നിവര്‍ മുട്ടം കടപ്പുറത്തെത്തി തോണിയും മറ്റും പരിശോധിച്ചു. ഫോറന്‍സിക് വിദഗ്ധരും പരിശോധന നടത്തി.
No comments