കാഞ്ഞങ്ങാട് നിയോജകമണ്ഡലത്തിൽ 21 റോഡുകൾക്ക് 5.60 കോടിയുടെ വികസനത്തിന് ഭരണാനുമതി.. പട്ടികയിൽ മലയോരത്തെ റോഡുകളും
വെള്ളരിക്കുണ്ട് : സംസ്ഥാന സർക്കാരിന്റെ 1000 കോടിയുടെ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ കാഞ്ഞങ്ങാട് നിയോജകമണ്ഡലത്തിൽ 21 റോഡുകൾക്ക് 5.60 കോടിയുടെ വികസനത്തിന് ഭരണാനുമതിയായി. റോഡിന്റെ പേര്, അനുവദിച്ച തുക (ബ്രാക്കറ്റിൽ-ലക്ഷത്തിൽ) എന്ന ക്രമത്തിൽ: കൊന്നക്കാട്-കടവത്തുമുണ്ട-കോട്ടഞ്ചേരി (35), കൊന്നക്കാട്-മുട്ടോംകടവ്- വാഴത്തട്ട് (35 ലക്ഷം), ബങ്കളം-കുരുടിൽ- മഠത്തിൽ (15), പാണംതോട്- പാണംതോട് ഉന്നതി (15), ചാളക്കടവ് പാലം-എരിക്കുളം (40), പനായാർകുന്ന് മൊയാലം (20), മാക്കി-രാമഗിരി (30), പറക്ലായി-കിഴക്കേപ്പളളം-നെല്ലിയര അയ്യങ്കാവ് (15), പാണത്തൂർ-മൈലാട്ടി (25), മാലക്കല്ല്-പൂക്കുന്നം-ചെരുമ്പച്ചാൽ പെരുമ്പള്ളി (25), വിശ്വഭാരതി-നമ്പ്യാരടുക്കം (30), പെരിയങ്ങാനം-കുറുഞ്ചേരി- കാലിക്കടവ് (30), കാട്ടിപ്പൊയിൽ-ഉമിച്ചി-കുമ്പളപ്പള്ളി (35), സ്വാമിമഠം- കുളിയൻമരം (20), എ.സി. കണ്ണൻനായർ ഉന്നതിറോഡ് (20), ഇ.എം.എസ്നഗർ- കുന്നുപാറ-ചോനാട്ട (20), ആവിക്കര മീനാപ്പീസ് (30), മേലാംകോട്ട-നെല്ലിക്കാട്ട് ചെമ്മട്ടംവയൽ (35), തോയമ്മൽ-പുതുവൈ (20), കാഞ്ഞിരത്തിങ്കൽ മേക്കോടോം- അയറോട്ട (30), വാഴുന്നോറടി-ചേടിറോഡ് (30).
No comments