കണ്ടക്ടറെ ആയുധം ഉപയോഗിച്ച് ആക്രമിച്ച കേസിൽ കുറ്റിക്കോൽ സ്വദേശിയയായ മറ്റൊരു കണ്ടക്ടർ അറസ്റ്റിൽ
ബേഡകം: ബസ് സമയത്തെച്ചൊല്ലി സ്വകാര്യ ബസ് കണ്ടക്ടറെ തടഞ്ഞു നിര്‍ത്തി ആക്രമിച്ച കേസിലെ പ്രതി അറസ്റ്റില്‍. കാസര്‍കോട്-ബന്തടുക്ക റൂട്ടിലോടുന്ന 'ആവേമരിയ' ബസിന്റെ കണ്ടക്ടര്‍ ബേഡകം, ചെമ്പക്കാട്ടെ എം. മധുസൂദന(29)ന്റെ പരാതി പ്രകാരം കാഞ്ഞങ്ങാട്-ബന്തടുക്ക റൂട്ടിലോടുന്ന അക്ഷയ ബസിന്റെ കണ്ടക്ടര്‍ കുറ്റിക്കോല്‍, പ്ലാവിലായയിലെ ബിജുവിനെയാണ് ബേഡകം പൊലീസ് അറസ്റ്റു ചെയ്തത്. ജനുവരി 22ന് ബന്തടുക്ക ബസ് സ്റ്റാന്റിലാണ് കേസിനാസ്പദമായ സംഭവം.
തടഞ്ഞു നിര്‍ത്തി ഇരുമ്പ് പഞ്ച് ഉപയോഗിച്ച് മധുവിനെ ബിജു അക്രമിച്ചു വെന്നാണ് കേസ്. മധു ജില്ലാസ് പത്രിയില്‍ ചികിത്സയിലാണ്
No comments