Breaking News

ഗൾഫിൽ നിന്നും നാട്ടിലെത്തിയ പ്രവാസി മണിക്കൂറുകൾക്കുള്ളിൽ ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടു കാഞ്ഞങ്ങാട് സ്വദേശിയാണ്


കാഞ്ഞങ്ങാട് : ഗൾഫിൽ നിന്നും നാട്ടിലെത്തിയ പ്രവാസി മണിക്കൂറുകൾക്കുള്ളിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. കാഞ്ഞങ്ങാട് സൗത്ത് മാതോത്തെ കുറുവാട്ട് വീട്ടിൽ കെ.കൃഷ്ണൻ നമ്പ്യാർ 78 ആണ് മരിച്ചത്. ഇന്ന് രാവിലെ ഷാർജ യിൽ നിന്നും മംഗലാപുരത്ത് വിമാനമിറങ്ങി കാഞ്ഞങ്ങാട്ടെ വീട്ടിലെത്തിയ ഉടൻ മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം മാവുങ്കാൽ ആശുപത്രിയിൽ. 60 വർഷമായി ഗൾഫിൽ
ജോലി ചെയ്യുന്നു. ഷാർജയിലെ പെട്രോളിയം കമ്പനിയിലായിരുന്നു ജോലി. എല്ലാവർഷവും മാതോത്ത് അമ്പലത്തിൽ ഉൽസവം കൂടാനെത്താറുണ്ട്. ഈ മാസം 18 ന് തുടങ്ങുന്ന മാതോത്ത് അമ്പലത്തിൽ ഉൽസവം കൂടാനെത്തിയതായിരുന്നു. സംസ്ക്കാരം നാളെ ഉച്ചക്ക് ചെമ്മട്ടം വയൽ സമുദായ ശ്മശാനത്തിൽ.ഭാര്യ: പുതിയ വീട്ടിൽ മൃണാളിനി. മക്കൾ: രാജേഷ് (ദുബായ്) രശ്മി (ആസ്ത്രേലിയ).മരുമക്കൾ: സിനി (ബാനം) ഹിമേഷ് (ആസ്ത്രേലിയ) സഹോദരങ്ങൾ: കെ. ദാമോദരൻ നായർ (ദുബായ്) കെ. ചന്ദ്രൻ നായർ (കാഞ്ഞങ്ങാട്) കെ. ഉഷ ( കാഞ്ഞങ്ങാട്).

No comments