48 ഗ്രാം ഹാഷിഷ് ഓയിലുമായി യുവാവിനെ മഞ്ചേശ്വരം പോലീസ് അറസ്റ്റു ചെയ്തു
കാസർകോട്: 48 ഗ്രാം ഹാഷിഷ് ഓ യിലുമായി യുവാവിനെ മഞ്ചേശ്വരം പോലീസ് അറസ്റ്റു ചെയ്തു.
കുമ്പള, കുണ്ടങ്കേരടുക്ക സ്വദേശി അ ലി (29)നെയാണ് മഞ്ചേശ്വരം പോലീസ് ഇൻസ്പെക്ടർ ഇ. അനൂബ് കുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റു ചെയ്തത്. പട്രോളിംഗ് നടത്തുന്നതി നിടയിൽ ഇന്നലെ രാത്രി 11 മണിയോ
ടെ ഉപ്പള സോങ്കാൽ ജുമാമസ്ജിദിന് സമീപത്ത് സംശയാസ് പദ സാഹചര്യത്തിൽ കാണപ്പെട്ട അഫ്സലിനെ കസ്റ്റഡിയി ലെടുത്ത് ദേഹപരിശോധന നടത്തിയപ്പോഴാണ് ഹാഷിഷ് ഓയിൽ കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു. അഫ്സലി നെതിരെ മറ്റു കേസുകൾ ഉണ്ടോയെന്ന് പരിശോധിച്ചുവരികയാണെന്ന് പോലീസ് പറഞ്ഞു.
No comments