Breaking News

കിനാനൂർ കരിന്തളത്തെ ഓഫീസുകൾ ഹരിത ഓഫീസുകളായി.. പഞ്ചായത്തിലെ 41 സ്ഥാപനങ്ങൾ ഇനി ഹരിത ഓഫീസുകൾ



കരിന്തളത്തെ ഓഫീസുകൾ ഇനി ഹരിതം. പഞ്ചായത്ത് കുടുംബശ്രീ ഹാളിൽ സംഘടിപ്പിച്ച ചടങ്ങിൽ വെച്ച് ഗവ. ഓഫീസുകൾ, സഹകരണ ബേങ്കുകൾ, കൊമേഴ്സ്യൽ ബേങ്കുകൾ, ആരോഗ്യ സ്ഥാപനങ്ങൾ ഉൾപ്പെടെ 41 സ്ഥാപനങ്ങൾ ഹരിത ഓഫീസുകളായി ജില്ലാ പഞ്ചായത്തു പ്രസിഡൻ്റ് ബേബി ബാലകൃഷ്ണൻ പ്രഖ്യാപിച്ച് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. പഞ്ചായത്തു പ്രസിഡൻ്റടി.കെ രവി അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എം. ലക്ഷ്മി. , അബ്ദുൾ നാസർ സി. എച്ച്, അജിത്ത് കുമാർ കെ.വി. രാഘവൻ.കെ.കെ, ടി.പി. ശാന്ത, ' ഷൈജ മ്മ ബെന്നി എന്നിവർ സംസാരിച്ചു. സ്ഥാപനങ്ങളിലെ ഊർജ്ജ ഉപയോഗം , മാലിന്യ സംസ്കരണ ഉപാധികൾ, ഹരിതവൽക്കരണ പ്രവൃത്തികൾ , ഗ്രീൻ പ്രോട്ടേക്കോൾ പരിപാലനം എന്നിവ പരിശോധിച്ച് ആണ് ഹരിത ഓഫീസായി നിർണയിച്ചത്.

No comments