കാസർഗോഡ് നിധിവേട്ട: മുസ്ലീം ലീഗ് നേതാവ് ഉൾപ്പെടെ അഞ്ചുപേർക്കെതിരെ പുരാവസ്തു വകുപ്പിന്റെ പരാതിയിൽ വീണ്ടും കേസ്
കാസർഗോഡ് കുമ്പള ആരിക്കാടി കോട്ടയിലെ നിധി വേട്ടയിൽ മുസ്ലീം ലീഗ് നേതാവ് ഉൾപ്പെടെ അഞ്ചുപേർക്കെതിരെ മറ്റൊരു കേസ് കൂടി രജിസ്റ്റർ ചെയ്തു. പുരാവസ്തു വകുപ്പിന്റെ പരാതിയിലാണ് കേസ്. കോട്ടയിൽ അതിക്രമിച്ചു കയറി ഖനന പ്രവർത്തനങ്ങൾ നടത്തി എന്നതിനാണ് കേസ്. സംഭവം സ്ഥലത്തെ കഴിഞ്ഞ ദിവസം ഉണ്ടായ തീപിടിത്തം സംബന്ധിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചു.തെളിവ് നശിപ്പിക്കുന്നതിന്റെ ഭാഗമായി മനഃപൂർവം തീയിട്ടതാണെന്ന നിഗമനത്തിലാണ് പൊലീസ്.
ആരിക്കാടി കോട്ടയിൽ അനധികൃത ഖനനം നടത്തിയതിന് നാട്ടുകാർ വളഞ്ഞുവെച്ചു പൊലീസിന് കൈമാറിയ മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുജീബ് റഹ്മാൻ എന്ന മുജീബ് കമ്പാർ ഉൾപ്പെടെയുള്ള അഞ്ചംഗ സംഘത്തിനെതിരെ മറ്റൊരു കേസ് കൂടി പൊലീസ് രജിസ്റ്റർ ചെയ്തു. പുരാവസ്തു വകുപ്പിന്റെ പരാതിയിലാണ് കേസ്. പുരാവസ്‌തു വകുപ്പിൻ്റെ നിയന്ത്രണത്തിലുള്ള ആരിക്കാടി കോട്ടയിൽ അതിക്രമിച്ചു കയറി ഖനന പ്രവർത്തനങ്ങൾ നടത്തി എന്നതിനാണ് കേസ്.
No comments