കവചം പദ്ധതിയിൽ വെള്ളരിക്കുണ്ടിലും സൈറൺ മുഴങ്ങും; ആശങ്കപ്പെടേണ്ട
വെള്ളരിക്കുണ്ട് : കവചം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ചൊവ്വാഴ്ച വൈകീട്ട് അഞ്ചിന് തിരുവനന്തപുരത്ത് നടക്കുമ്പോൾ ജില്ലയിലെ ആറ് ഇടങ്ങളിലെ സൈറണുകൾ മുഴങ്ങും. പ്രദേശവാസികൾ ആശങ്കപ്പെടേണ്ടതില്ല. പ്രവർത്തനക്ഷമത പരിശോധിക്കുന്നതിനായാണ് സൈറൺ മുഴക്കുന്നത്.
ജില്ലയിൽ ജി.എസ്.ബി.എസ്. കുമ്പള, ജി.എഫ്.യു.പി.എസ്. അടുക്കത്ത്ബയൽ, ജി.വി.എച്ച്.എസ്.എസ്. ചെറുവത്തൂർ, സൈക്ലോൺ ഷെൽട്ടർ കുഡ്‌ലു, സൈക്ലോൺ ഷെൽട്ടർ പുല്ലൂർ, വെള്ളരിക്കുണ്ട് താലൂക്ക് എമർജൻസി ഓപ്പറേഷൻ സെന്റർ എന്നിവിടങ്ങളിലാണ് സൈറൺ മുഴങ്ങുക.
No comments