തലപ്പാടി കെ.സി.റോഡ് ബാങ്ക് കവര്‍ച്ച: മുഖ്യപ്രതികള്‍ പിടിയില്‍, ആയുധങ്ങളും കാറും പിടിച്ചെടുത്തു
കഴിഞ്ഞ വെള്ളിയാഴ്ച കര്‍ണാടകയിലെ കൊടേക്കര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ തലപ്പാടി കെ.സി.റോഡ് ശാഖയില്‍ നിന്ന് 12 കോടി രൂപ കവര്‍ച്ച നടത്തിയ സംഘത്തിലെ മൂന്ന് പേര്‍ അറസ്റ്റില്‍. മുരുഗാണ്ടി തേവര്‍, യോസുവ രാജേന്ദ്രന്‍, കണ്ണന്‍ മണി എന്നിവരാണ് പിടിയിലായത്. കേസിലെ മുഖ്യ പ്രതികളാണ് ഇവര്‍. ശേഷിക്കുന്ന പ്രതികള്‍ക്കായി അന്വേഷണം പുരോഗമിക്കുകയാണ്. ആയുധങ്ങളുമായി കവര്‍ച്ച നടത്തിയ സംഘത്തിലെ മൂന്ന് അന്തര്‍ സംസ്ഥാന മോഷ്ടാക്കളെ മംഗളൂരു പൊലീസ് തമിഴ്നാട് തിരുവണ്ണാമലൈയില്‍ നിന്നാണ് പിടികൂടിയത്. പ്രതികളില്‍ നിന്ന് ഒരു വാളും രണ്ട് പിസ്റ്റളുകളും കവര്‍ച്ചയ്ക്ക് ഉപയോഗിച്ച കാറും സ്വര്‍ണവും പണവും കണ്ടെടുത്തു. നേരത്തെ അഞ്ചംഗ സംഘമാണ് ബാങ്കില്‍ അതിക്രമിച്ച് കയറി ജീവനക്കാരെ തോക്കുകളും വാളുകളും കാണിച്ച് ഭീഷണിപ്പെടുത്തി പണവും വിലപിടിപ്പുള്ള വസ്തുക്കളും കവര്‍ന്ന ശേഷം രക്ഷപ്പെട്ടത്. മുഖംമൂടി ധരിച്ച് കാറില്‍ ബാങ്കിലെത്തിയ സംഘം കൃത്യമായി ആസൂത്രണം ചെയ്താണ് കവര്‍ച്ച നടത്തിയതെന്ന് മംഗളൂരു പൊലീസ് കമ്മീഷണര്‍ അനുപം അഗര്‍വാള്‍ പറഞ്ഞു. കൃത്യം നടത്തിയ ശേഷം പ്രതികള്‍ തമിഴ്നാട്ടിലേക്ക് രക്ഷപ്പെടുകയായിരുന്നു.
No comments