Breaking News

കൊല്ലംപാറ - ബിരിക്കുളം റോഡ് റീ ടാർ ചെയ്തു ഗതാഗത യോഗ്യമാക്കിയില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം ആരംഭിക്കും ; ബിജെപി കൊല്ലംപാറ ബൂത്ത് കമ്മിറ്റി


കൊല്ലംപാറ : കിനാനൂർ കരിന്തളം പഞ്ചായത്തിലെ പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന ബിരിക്കുളം - കൊല്ലംപാറ റോഡ് എത്രയും പെട്ടെന്ന് റീടാർ ചെയ്ത് ഗതാഗത യോഗ്യമാക്കണമെന്ന് കൊല്ലംപാറ ബിജെപി ബൂത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. ബിജെപി മണ്ഡലം വൈസ് പ്രസിഡൻറ് വിസി പത്മനാഭൻ, വിനോദ് തലയടുക്കം, അനീഷ് വാളൂർ, രാജൻ കാരാട്ട് തുടങ്ങിയവർ സംസാരിച്ചു. 

     ഈ റോഡിൻറെ ശോചനീയാവസ്ഥ മൂലം നിരവധി യാത്രക്കാരാണ് ദിനംപ്രതി ബുദ്ധിമുട്ടിലാകുന്നത്. എത്രയും പെട്ടെന്ന് ഉത്തരവാദിത്തപ്പെട്ട ഭരണകക്ഷി അംഗങ്ങൾ തുടർനടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി ഭാരതീയ ജനതാ പാർട്ടി മുന്നോട്ടു പോകുമെന്നും നേതാക്കൾ അഭിപ്രായപ്പെട്ടു..

No comments