Breaking News

കോളംകുളം റെഡ്സ്റ്റാർ ക്ലബ്ബിന്റെ നാൽപതാം വാർഷികത്തിന്റെ ഭാഗമായി നടത്തുന്ന അന്തർ സംസ്ഥാന വോളി നൈറ്റ് സംഘാടക സമിതി രൂപീകരിച്ചു

കോളംകുളം : മലയോരത്തെ  ആദ്യകാല ക്ലബുകളിൽ ഒന്നും കലാകായിക സാംസ്‌കാരിക പരിപാടികളിൽ എന്നും മികച്ചു നിൽക്കുന്ന കോളംകുളം റെഡ് സ്റ്റാർ ആർട്സ് &സ്പോർട്സ് ക്ലബ്ബിന്റെ നാൽപതാം വാർഷിക പരിപാടികൾ അഞ്ചു മാസങ്ങളിൽ ആയി വിവിധ കലാ സാംസ്‌കാരിക പരുപാടികളോടെ നടത്തുകയാണ് അതിന്റെ ഭാഗമായി ഏപ്രിൽ 12നു അന്തർ സംസ്ഥാന വോളി നൈറ്റ്‌ മത്സരം നടക്കുകയാണ് അതിന്റെ പ്രവർത്തിനായി  വിവിധ രാഷ്ട്രിയ സാംസ്‌കാരിക മേഖലയിലെ പ്രവർത്തകരെ ഉൾപ്പെടുത്തി കോളംകുളത്ത്  ജനകിയ സംഘടക സമിതി രൂപീകരണ  യോഗം നടന്നു.പരിപാടി വെള്ളരിക്കുണ്ട് സ്റ്റേഷൻ സർക്കിൾ ഇൻസ്‌പെക്ടർ ടി കെ മുകുന്ദൻ ഉൽഘടനം ചെയ്തു. സ്വാഗതം ക്ലബ്‌ പ്രസിഡന്റ്‌  വി കെ ഹരിഷും, അധ്യക്ഷനായി രാജ്മോഹനൻ എന്നിവർ സംസാരിച്ചു. പരിപാടിക് ആശംസകൾ അറിയിച്ചു കൊണ്ട് സി വി ഭാവനൻ എ ആർ സോമൻമാസ്റ്റർ, രുപികരണ പ്രസിഡന്റ്‌ വി കെ  വിനോദ് കുമാർ, സെക്രട്ടറി എ ആർ രാജുവും ആദ്യം കാല വോളിവോൾ താരം വി രാഘവനും ആശംസകൾ അറിയിച്ചു സംസാരിച്ചു.

നാല്പതാം വാർഷിക പരിപാടികളുടെ ജനറൽ കമ്മിറ്റി ചെയർമാൻ ആയി കെ മണിയെയും ജോയിന്റ് കൺവീനർ ആയി വി കെ ഹരീഷിനെയു ചെയർമാൻ ആയി രാജ്‌മോഹനനും വൈസ് ചെയർമാൻ ആയി അനുഷയെയും തിരഞ്ഞെടുത്തു.അന്തർ സംസ്ഥാന വോളി നൈറ്റിൽ കേരത്തിലെയും കർണാടകത്തിലെയും പ്രമുഖ ടീമുകൾ മത്സരത്തിന് ഇറങ്ങും.

വോളി മത്സര പരിപാടികളുടെ ചെയർമാൻ ആയി തോമസ് എൻ ജെ യും കൺവീനറായി ഇബ്രാഹിം പി പി യെയും 

വൈസ് ചെയർമാനായി വി സന്തോഷും,സി എച്ച് മുഹമ്മദ് കുഞ്ഞി , ജോയിന്റ് കൺവിനർമാരായി ഗോപാലകൃഷ്ണൻ , ഷാജി ജോസഫിനെയും തെരഞ്ഞെടുത്തു , വിവിധ സബ്  കമ്മിറ്റികളുടെ ഭാരവാഹികളെയും തെരഞ്ഞെടുത്തു.ഫിനാൻസ് കമ്മിറ്റി ചെയർമാനായി എ ആർ സോമൻ മാസ്റ്റർ , വൈ ചെയർമാനായി 

സി വി ഭാവനൻ,കെ ശശിധരനും കൺവീനർ ആയി ഹരീഷ് വി കെ യും ജോയിന്റ് കൺവിനറായി എ അർ വിജയ്കുമാർ,vk വിനോദ് കുമാർ ഇന്നിവരെയും , ഗ്രൗണ്ട് കമ്മിറ്റിയിലേക്ക്   ചെയർമാൻ കെ വിജയൻ പെരിയങ്ങാനവും , വൈ ചെയർമാൻ ജയരാജ്‌ എൻ കെ ശരത് കെ യും കൺവീനറായി  എ ഡി പ്രസാദ് ഉം ജോ കൺവീനർ കെ ബിജു ടി ജയൻ എന്നിവരും ടെക്നിക്കൽ കമ്മിറ്റി കൺവീനർ ആയി വി സന്തോഷും വൈസ് ചെയർമാൻ ആയി ജനാർദ്ദനൻ പെരിയങ്ങാനം സിവി വിജയനും ജോയിന്റ് കൺവീനർ ആയി സി എച്ച് സുബൈർ കെ റെഫീക് 

എന്നിവർ അടങ്ങുന്ന വോളിബോൾ മത്സരങ്ങൾക്കയുള്ള സമിതിയെയും തെരഞ്ഞെടുത്തു.

No comments