കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ കാസർകോട് ജില്ലാ സമ്മേളനത്തിന് വെള്ളരിക്കുണ്ടിൽ ആവേശോജ്വലമായ തുടക്കം കുറിച്ചുകൊണ്ട് പതാക ഉയർത്തൽ ചടങ്ങ് നടന്നു
ഇന്ന് രാവിലെ 9.30ന് സമ്മേളന നഗരിയിൽ പതാക ഉയർത്തി . കെ.എസ് എസ് .പി.എ ജില്ലാ പ്രസിഡന്റ് പി. സി സുരേന്ദ്രൻ നായർ പതാക ഉയർത്തൽ ചടങ്ങ് നിർവഹിച്ചു .10 മണി മുതൽ ആരംഭിക്കുന്ന ജില്ലാ കൗൺസിൽ യോഗം കെ.എസ് എസ് .പി.എ ജില്ലാ പ്രസിഡന്റ് പി. സി സുരേന്ദ്രൻ നായരുടെ അധ്യക്ഷതയിൽ സംസ്ഥാന വൈസ് പ്രസിഡണ്ട് പലേരി പത്മനാഭൻ ഉദ്ഘാടനം ചെയ്യും. ജില്ലാസെക്രട്ടറി എം. കെ ദിവാകരൻ വാർഷിക റിപ്പോർട്ടും, ജില്ലാ ട്രഷറർ പി.പി ബാലകൃഷ്ണൻ വരവ് ചെലവ് കണക്കും അവതരിപ്പിക്കും .കെ എസ് എസ് പി എ സംസ്ഥാന, ജില്ലാ ഭാരവാഹികൾ യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും.
No comments