മലയോരത്ത് വീണ്ടും വോളിവസന്തം വെള്ളരിക്കുണ്ട് പുന്നക്കുന്നിൽ നടക്കുന്ന ജില്ലാവോളി ചാമ്പ്യൻഷിപ്പ്: സംഘാടക സമിതി രൂപീകരിച്ചു
വെള്ളരിക്കുണ്ട് : പുന്നക്കുന്ന് എസ് എം സി ഫ്ലഡ്ലൈറ്റ് സ്റ്റേഡിയത്തിൽവച്ച് ജനുവരി 11-ാം തിയ്യതി നടക്കുന്ന കാസർഗോഡ് ജില്ലാ സീനിയർ വോളിബോൾ ചാമ്പ്യൻഷിപ്പിന്റെ സംഘാടന സമിതി രൂപീകരിച്ചു. യോഗം ബളാൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം ഉദ്ഘാടനം ചെയ്തു. ജില്ലാ വോളിബോൾ അസോസിയേഷൻ സെക്രട്ടറി
വിജയമോഹനൻ വി വി അധ്യക്ഷനായി. സെന്റ് മേരീസ് ചർച്ച് വികാരി റവ. ഫാ. ജിജോ പള്ളിക്കുന്നേൽ സ്വാഗതം പറഞ്ഞു. വോളിബോൾ അസോസിയേഷൻ ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ റോയി നെല്ലിയടുക്കം, നാരായണൻ മാഷ്, ലാലിച്ചൻ വെള്ളരിക്കുണ്ട്,എസ് എം സി ഭാരവാഹികളായ ജോം പി.സെബാസ്റ്റ്യൻ, സജി പാലമാറ്റം, സിബി കളപ്പുരക്കൽ, ബാബു മുഞ്ഞനാട്ട്, ലൗലി സെബാസ്റ്റ്യൻ, അനു പ്രാക്കുഴിയിൽ, ജിമ്മി മാത്യു, എന്നിവർ സംസാരിച്ചു. 30-ൽ അധികം ക്ലബ്ബുകൾ രജിസ്റ്റർ ചെയ്തതായി സെക്രട്ടറി അറിയിച്ചു
No comments