Breaking News

'ഇനി ഞാൻ ഒഴുകട്ടെ' : മൂന്നാം ഘട്ടത്തിന് കോടോംബേളൂർ ഗ്രാമപഞ്ചായത്തിൽ തുടക്കമായി പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി.ശ്രീജ ഉദ്ഘാടനം ചെയ്തു


ഒടയഞ്ചാൽ :  ഹരിതകേരളം മിഷന്‍ നീര്‍ച്ചാലുകളുടെ ജനകീയ വീണ്ടെടുപ്പ് ലക്ഷ്യമാക്കി നടപ്പാക്കുന്ന 'ഇനി ഞാന്‍ ഒഴുകട്ടെ' പദ്ധതിയുടെ മൂനാം ഘട്ടം കോടോം ബേളൂർ പഞ്ചായത്തിൽ തുടക്കമായി  2,8 വാർഡുകളിലെ ഏളാടി  കുന്നുംവയൽ തോട് ശുചീകരണത്തിന്റെ ഉത്ഘാടനം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി പി.  ശ്രീജ നിർവഹിച്ചു. എട്ടാം വാർഡ് മെമ്പർ ശ്രീ പി. ഗോപി അധ്യക്ഷത വഹിച്ച ചടങ്ങില്‍  പതിനാലാം വാർഡ് മെമ്പർ ശ്രീ ബാലകൃഷ്ണൻ, രാമചന്ദ്രൻ മാസ്റ്റർ, തൊഴിലുറപ്പ് തൊഴിലാളികള്‍, തൊഴിലുറപ്പ് പദ്ധതി ജീവനക്കാർ, പ്രദേശവാസികള്‍ തുടങ്ങിയവർ പങ്കെടുത്തു  2025 മാർച്ച്‌  30 നകം കോടോം ബേളൂർ ഗ്രാമ പഞ്ചായത്തിലെ മുഴുവൻ നീർചാലുകളുടെയും ജനകീയ വീണ്ടെടുക്കൽ പൂർത്തിയാക്കും

No comments