പരപ്പ ബ്ലോക്കിലെ ക്ഷീര കർഷകർക്ക് കാലിത്തീറ്റ വിതരണം ചെയ്തു
വെള്ളരിക്കുണ്ട് : പരപ്പ ബ്ലോക്ക് പഞ്ചായത്തിന്റെ 2024-25വർഷത്തെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ക്ഷീരകർഷകർക്ക് കാലിത്തീറ്റ വിതരണം ചെയ്തു. ഏഴു ഗ്രാമ പഞ്ചായത്തുകളിലായി 2500 ഓളം ക്ഷീരകർഷകർക്കു ഈ പദ്ധതിയിൽ കാലിത്തീറ്റ ലഭ്യമാവും. ജില്ലയിൽ ക്ഷീര വികസന മേഖലയിൽ ഏറ്റവും കൂടുതൽ തുകയുടെ പദ്ധതികൾ നടപ്പിലാക്കുന്ന ഒരു തദ്ദേശ ഭരണ സ്ഥാപനമാണ് പരപ്പ ബ്ലോക്ക് പഞ്ചായത്ത്.
കാലിത്തീറ്റക്ക് പുറമെ സഞ്ചരിക്കുന്ന വെറ്റിനറി ക്ലിനിക്, പാലിന് സബ്‌സിഡി തുടങ്ങിയ പദ്ധതിയിലൂടെ മൂക്കാൽ കോടിയോളം രൂപയാണ് ഓരോ വർഷവും ബ്ലോക്ക് പഞ്ചായത്ത് ക്ഷീര മേഖലയിൽ ചിലവഴിക്കുന്നത്.
സജീവമായി പ്രവർത്തിക്കുന്ന ക്ഷീര സംഘങ്ങളുടെ മികച്ച പിന്തുണ കൊണ്ടാണ് ഈ മേഖല യിലെ പദ്ധതി കൾ കൃത്യമായി ക്ഷീര കർഷകരിലേയ്ക്ക് സഹായമായി എത്തിക്കുന്നതിനും ഈ മേഖലയ്ക്ക് ആശ്വാസം ഏകുവാനും നാട്ടിൽ ശുദ്ധ മായ പാലിന്റെ ഉത്പാദനം വർധിപ്പിക്കുന്നതിനും കഴിയുന്നതെന്നും പരിപാടി ഉത്ഘാടനം ചെയ്തു കൊണ്ട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. ലക്ഷ്മി പറഞ്ഞു.
യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. ഭൂപേഷ് അധ്യക്ഷത വഹിച്ചു. വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ രജനി കൃഷ്ണൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ കെ. പദ്മ കുമാരി, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷോബി ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സുഹാസ്. സി. എം.,
ക്ഷീര സംഘം ഭാരവാഹികൾ ആയ സോണിയ തോമസ്, തോമസ് മാത്യു
എന്നിവർ സംസാരിച്ചു.
ക്ഷീര വികസന ഓഫീസർ ഉഷ. കെ. സ്വാഗതവും. ഡി. എഫ്. ഐ. എബിൻ ജോർജ്ജ് നന്ദിയും പറഞ്ഞു
No comments