വിനോദ് കുമാർ പള്ളയിൽ വീടിന്റെ ഓർമ്മ ദിനത്തിൽ മാനവികതയുടെ സന്ദേശവുമായി കെ എസ് യു മാലോത്ത് കസബ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ..
മാലോം :കെ എസ് യൂ ജില്ലാ പ്രസിഡന്റും ഡിസിസി ജനറൽ സെക്രട്ടറിയുമായിരുന്ന വിനോദ് കുമാർ പള്ളയിൽ വീടിന്റെ ഒന്നാം ചരമ വാർഷിക ദിനത്തിൽ കെ എസ് യു മാലോത്ത് കസബ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയുടെ നേതൃത്വത്തിൽ വള്ളിക്കടവിൽ അനുസ്മരണ യോഗവും പുഷ്പാർച്ചനയും നടന്നു...
പഞ്ചായത്ത് അംഗം പി. സി. രഘുനാഥൻ സ്വാഗതം പറഞ്ഞു. എൻ.ഡി.വിൻസെന്റ് അധ്യക്ഷനായി.കെ പി എസ് ടി എ മുൻ സംസ്ഥാന അസോസിയെറ്റ് ജനറൽ സെക്രട്ടറി ടി. കെ .എവുജിൻ മുഖ്യ പ്രഭാഷണം നടത്തി.മലയോരത്ത് മതിയായ യാത്ര സൗകര്യം ഇല്ലാതിരുന്ന കാലത്തും കെ എസ് യു. വളർത്താൻ മലയോരത്തെ സ്കൂളുകൾ കേന്ദ്രീകരിച് പ്രവർത്തനം നടത്തിയ വിനോദ് കുമാർ പള്ളയിൽ വീട് ഇന്നത്തെ തലമുറക്ക് മാതൃകയാണെന്ന് ടി കെ എവുജിൻ അനുസ്മരിച്ചു.കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി വി വി രാഘവൻ, സേവാദൾ സംസ്ഥാന സെക്രട്ടറി സ്‌കറിയ കാഞ്ഞമല, മാലോത്ത് സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ മാരായ ജോബി കാര്യവിൽ,വിൻസെന്റ് കുന്നോല, കെ.എസ്. എസ് പി എ അംഗം മാത്യു വെട്ടിക്കലൊലിക്കൽ,ജോമോൻ പിണക്കാട്ട് പറമ്പിൽ, ടോമി കിഴക്കനാകത്ത്,ബേബി പുളിന്തറ, പി എ ചാക്കോ, വിനീത് സി.എ, ഫ്രാൻസിസ് കുഴുപ്പള്ളിൽ, സിറിയക്ക് ജോർജ്,യൂത്ത് കോൺഗ്രസ് നേതാക്കളായ പ്രിൻസ് കാഞ്ഞമല, അമൽ പാരത്താൽ, , ഷിജോ തെങ്ങും തോട്ടം,സജു സണ്ണി, ജോമേഷ്,ജിബിൻ, ഷിബിൻ, സോമേഷ്, ജോസഫ്,എന്നിവർ സംസാരിച്ചു. യൂത്ത് കോൺഗ്രസ് കാഞ്ഞങ്ങാട് നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് സുബിത് ചെമ്പകശേരി നന്ദി പറഞ്ഞു.
അനുസ്മരണയോഗത്തിനും പുഷ്പാർച്ചനക്കും ശേഷം മാലോം ചുള്ളിയിലുള്ള ഉള്ള അനാഥരെ പരിചരിക്കുന്ന ആകാശപറവകൾ എന്ന സ്ഥാപനത്തിലേക്ക് കൂട്ടായ്മയുടെ നേതൃത്വത്തിൽ ഭക്ഷണ കിറ്റ് എത്തിച്ചു നൽകി.എഴുപതോളം വരുന്ന അന്തേവാസികൾക് അരിയും, പച്ചക്കറിയും, പലവ്യജ്ഞനങ്ങളുമായ് പഴയ കെ എസ് യൂ കാർ എത്തിയത്. പ്രതിസന്ധിയുടെ കാലത്ത് കെ എസ് യൂ കൂട്ടായ്മ നടത്തുന്ന ഇത്തരം പ്രവർത്തനങൾ സമൂഹത്തിന് മാതൃകയാണെന്ന് സ്ഥാപനത്തിന്റെ നടത്തിപ്പ് ചുമതലയുള്ള ബ്രദർ യാക്കോബ് അപ്പൻ പറഞ്ഞു.
No comments