Breaking News

രണ്ടാം വാർഡ് വയോജന സംഗമവും സൗജന്യ മെഡിക്കൽ ക്യാമ്പും ഗവ:യു .പി .സ്ക്കൂൾ ചാമക്കുഴിയിൽ നടന്നു ഒപ്പന മത്സരത്തിൽ ഒന്നാം സ്ഥാനം നേടി ചോയ്യങ്കോട് വയോജന കൂട്ടം



കിനാനൂർ കരിന്തളം : രണ്ടാം വാർഡ് വയോജന സംഗമവും കലാകായിക രചനാ മത്സരങ്ങളും സൗജന്യ മെഡിക്കൽ ക്യാമ്പും ഗവ:യു .പി .സ്ക്കൂൾ ചാമക്കുഴി കൂവാറ്റിയിൽ വെച്ച് ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻ്റിങ് കമ്മിറ്റി ചെയർപേഴ്സൺ കെ.ശകുന്ത ഉത്ഘാടനം ചെയ്തു. പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിഗ് കമ്മിറ്റി ചെയർപേഴ്സൺഷൈജമ്മ ബെന്നി അദ്ധ്യക്ഷം വഹിച്ചു സമാപന സമ്മേളനം കിനാനൂർ കരിന്തളം പഞ്ചായത്ത് പ്രസിഡൻ്റ് ടി.കെ രവി ഉത്ഘാടനം ചെയ്തു.തുടർന്ന് വിജയികൾക്കും മത്സര പരിപാടിയിൽ പങ്കെടുത്ത മുഴുവൻ മുതിർന്ന പൗരന്മാർക്കും സമ്മാനദാനം നിർവ്വഹിച്ചു.ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിഗ് കമ്മിറ്റി ചെയർമാൻ കെ വി അജിത്ത് കുമാർ, പഞ്ചായത്തഗoങ്ങളായ കെ.യശോദ, എം വി  രാഘവൻ, മനോജ് തോമസ്, കൂവാറ്റി എച്ച്  എം സുരേഷ് മാസ്റ്റർ, മെഡിക്കൽ ഓഫീസർ മേഘപ്രിയ്യ, എം.സുരേന്ദ്രൻ, JH1 സുരേഷ് ബാബു, സി വി  ഗോപകുമാർ, പ്രസീത മോഹനൻ, പി കെ  വിജയൻ, കെ.കൃഷ്ണൻ, ലക്ഷ്മി ടീച്ചർ, മുരളികയ്യൂർ, മിനിമോൾ എം , രാമചന്ദ്രൻ കെ.വി എന്നിവർ സംസാരിച്ചു. ഉജ്ജ്വല ബാല്യം പുരസ്‌ക്കാരം നേടിയ യഥുന മനോജിനെ അനുമോദിച്ചു.85 മുകളിൽ പ്രായമുള്ളവരെ ആദരിച്ചു.പുരുഷന്മാരുടെ ഒപ്പനയും സാരിയുടുക്കൽ മത്സരവും സ്ത്രീകളുടെ സുന്ദരനു പൊട്ടു തൊടൽ മത്സരവും തിരുവാതിരയും എല്ലാം വളരെ ആവേശകരമായ മത്സര ഇനങ്ങളായിരുന്നു.

No comments