പുല്ലുപാറയ്ക്ക് സമീപം കെഎസ്ആര്‍ടിസി ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ മരണം നാലായി
ഇടുക്കി: പുല്ലുപാറയ്ക്ക് സമീപം കെഎസ്ആര്‍ടിസി ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ മരണം നാലായി. മാവേലിക്കര സ്വദേശി സിന്ധു (59) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ സിന്ധുവിനെ മാര്‍ സ്ലീവ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെയാണ് മരണം. മാവേലിക്കര സ്വദേശികളായ അരുണ്‍ ഹരി, രമ മോഹനന്‍, സംഗീത് എന്നിവരുടെ മരണം നേരത്തെ സ്ഥിരീകരിച്ചിരുന്നു.
മാവേലിക്കരയില്‍ നിന്നും തഞ്ചാവൂരിലേക്ക് പോയ സംഘം സഞ്ചരിച്ച ബസ് ആണ് മറിഞ്ഞത്. മുപ്പതടിയോളം താഴ്ച്ചയില്‍ മരത്തില്‍ ബസ് തട്ടിനില്‍ക്കുകയായിരുന്നു. ഹൈവേ പൊലീസും പ്രദേശവാസികളും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. 34 പേരാണ് ബസില്‍ ഉണ്ടായിരുന്നത്.
No comments