കാസറഗോഡ് പെർളയിൽ വൻ മയക്കുമരുന്ന് വേട്ട 83.890 ഗ്രാം എം ഡി എം എ ബദിയടുക്ക പോലീസ് പിടികൂടി
ബദിയടുക്ക : വാഹന പരിശോധനക്കിടയിൽ 83.890 ഗ്രാം എം ഡി എം എ യുമായി 2 പേർ ബദിയടുക്ക പോലീസിന്റെ പിടിയിലായി . തായലങ്ങാടി സ്വദേശി അബ്ദുൾ സലാം (29), ചെങ്കള സ്വദേശി മുഹമ്മദ് സലീൽ (41) എന്നിവരാണ് പിടിയിലായത് . ജില്ലാ പോലീസ് മേധാവി ശില്പ ഡി ഐ പി എസ് ന്റെ നിർദ്ദേശ പ്രകാരം കാസറഗോഡ് ഡി വൈ എസ് പി സുനിൽ കുമാർ സി കെ യുടെ യുടെ മേൽനോട്ടത്തിൽ ബദിയടുക്ക പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെകർ നിഖിൽ കെ കെ , എ എസ് ഐ മുഹമ്മദ് SCPO ശശികുമാർ , ശെൽവരാജ് എന്നിവർ ചേർന്ന് 04.01.2025 തിയ്യതി 12.20 സമയം പെർള ചെക്ക്പോസ്റ്റിന് സമീപം വാഹന പരിശോധന നടത്തുന്നിതിനിടെ താൽക്കാലിക റെജിസ്റ്ററേഷൻ നമ്പർ പതിച്ച കാർ അതുവഴി വരികയും ഈ വാഹനത്തിൽ നിന്ന് പോലീസിനെ കണ്ട് ഓടിരക്ഷപെടാൻ ശ്രമിച്ച 2 പേരെ പിടികൂടി ഇവർ സഞ്ചരിച്ച വാഹനമുൾപ്പെടെ പരിശോധിച്ചതിലാണ് എം ഡി എം എ കണ്ടെത്തിയത് . ബംഗലൂരുവിൽ നിന്ന് വിൽപ്പനക്കായി കൊണ്ടുവന്നതാണ് പിടികൂടിയ മയക്കുമരുന്ന് .നടപടി പൂർത്തിയാക്കി കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു .
No comments