Breaking News

പള്ളിയിലേക്ക് പോകാൻ റോഡ് മുറിച്ചു കടക്കവേ കെഎസ്ആർടിസി സ്വിഫ്റ്റ് ഇടിച്ചു, 2 സ്ത്രീകൾക്ക് ദാരുണാന്ത്യം


തൃശൂർ: ഒല്ലൂരിൽ ബസ് ഇടിച്ചുണ്ടായ അപകടത്തിൽ രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം. കാൽനടയാത്രക്കാരായ ചീയാരം സ്വദേശികളായ പൊറാട്ടുകര വീട്ടിൽ എൽസി (72), മേരി (73) എന്നിവരാണ് മരിച്ചത്. പള്ളിയിലേക്ക് പോകുന്നതിനിടെ റോഡ് മുറിച്ചു കടക്കുമ്പോഴാണ് രാവിലെ ആറ് മണിയോടെ അപകടമുണ്ടായത്. ഒല്ലൂർ ചിയ്യാരം ഗലീലിക്ക് സമീപത്ത് വെച്ചാണ് കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് ഇടിച്ചത്. 

No comments