Breaking News

റാണിപുരം സ്പൈഡർ സർവെ - 2025 റാണിപുരത്ത് ഉദ്ഘാടനം ചെയ്തു


റാണിപുരം : കേരള വനം വന്യജീവി വകുപ്പ് കാസർഗോഡ് ഡിവിഷൻ, റാണിപുരം വനസംരക്ഷണ സമിതി, പനത്തടി ഗ്രാമപഞ്ചായത്ത് ജൈവ പരിപാലന സമിതി, ടീം സാലിക, കാസർഗോഡ് ബേഡേഴ്സ് എന്നിവയുടെ സഹകരണത്തോടെ റാണിപുരത്ത്  സ്പൈഡർ വൈവിധ്യത്തെ കുറിച്ച് പഠിക്കാനും,  ജൈവ വൈവിധ്യ രജിസ്റ്ററിനുമായുള്ള  വിവര ശേഖരണം നടത്താനുമാണ് ഇന്നും നാളെയുമായി  സ്പൈഡർ സർവേ നടത്തുന്നത്.  സെക്രട്ടറി കേരള സ്റ്റേറ്റ് ബയോഡേവോസിയേറ്റ് ബോർഡ് മെമ്പർ  സെക്രട്ടറി ഡോ: വി. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. റാണിപുരം വനസംരക്ഷണ സമിതി പ്രസിഡണ്ട് എസ്. മധുസൂദനൻ അധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് റേഞ്ച് ഫോറസ്റ്റ് ഓഫീസർ കെ. രാഹുൽ മുഖ്യാതിഥിയായി. ഇന്ത്യയിലെ വിവി സംസ്ഥാനങ്ങളിലെ അംഗങ്ങൾ പങ്കെടുക്കുന്ന ഇത്തരം സർവ്വേ ഇന്ത്യയിൽ തന്നെ ആദ്യമായാണ് നടക്കുന്നത്. പനത്തടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി. എം. കുര്യാക്കോസ്, സ്റ്റാൻ്റിങ് കമ്മറ്റി ചെയർപേഴ്സൺമാരായ ലത അരവിന്ദ്, സുപ്രിയ ശിവദാസ്, റാണിപുരം വന സംരക്ഷണ സമിതി ട്രഷറർ എം.കെ. സുരേഷ്, നാച്ചുറലിസ്റ്റ് അനൂപ് കെ.എം, സ്നേഹി ഷാജി, ഡോ:എ.പി.സി.അഭിജിത്, അമോഖ പ്രശാന്ത,കൃഷ്ണപൂർണ്ണ എന്നിവർ സംസാരിച്ചു. സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ബി.സേസപ്പ സ്വാഗതവും, വനസംരക്ഷണ സമിതി സെക്രട്ടറി ഡി. വിമൽ രാജ് നന്ദിയും പറഞ്ഞു.

No comments