വിവേകാനന്ദ ജയന്തി ദിനത്തിൽ വിവേകാനന്ദ അനുസ്മരണവും പരപ്പ ടൗൺ ശുചീകരണവും നടന്നു
പരപ്പ : വിവേകാനന്ദ ജയന്തി ദിനത്തിൽ പരപ്പയിൽ വിവേകാനന്ദ പുരുഷ സ്വയം സഹായ സംഘത്തിന്റെ നേതൃത്വത്തിൽ സ്വാമി വിവേകാനന്ദന്റെ ഛായാ ചിത്രത്തിൽ പുഷ്പാർച്ചനയും വിവേകാനന്ദ അനുസ്മരണവും പരപ്പ ടൗൺ ശുചീകരണവും നടന്നു. സംഘം പ്രസിഡന്റ് പ്രമോദ് വർണ്ണം, വൈസ് പ്രസിഡന്റ് ഷിബു കെ എസ്, ഇ കുഞ്ഞികൃഷ്ണൻ, കുഞ്ഞികൃഷ്ണൻ എം, രാഹുൽ എൻ കെ എന്നിവർ സ്വാമി വിവേകാനന്ദനെ അനുസ്മരിച്ചു സംസാരിച്ചു. ശുചീകരണ പ്രവർത്തനങ്ങൾക്ക് രതീഷ് ബാബു, സതീശൻ, രഞ്ജിത്ത്, ഗോപികൃഷ്ണൻ, അലോക്,മധു ടിവി സുരേന്ദ്രൻ ഇടത്തോട്, മധു നെല്ലിയര തുടങ്ങിയവർ നേതൃത്വം നൽകി.
No comments