ചിറ്റാരിക്കാൽ തയ്യേനിയിൽ ജോലിക്കിടെ വീട്ടമ്മ പാമ്പ് കടിയേറ്റ് മരിച്ചു
ചിറ്റാരിക്കാൽ : ജോലിക്കിടെ പാമ്പ് കപിയേറ്റ് തൊഴിലാളി സ്ത്രീ മരിച്ചു. തയ്യേനി മീനഞ്ചേരിയിലെ പാപ്പിനി വീട്ടിൽ അമ്മിണി(62) ആണ് മരിച്ചത്. ശനി പകൽ 11ഓടെയാണ് സ്വകാര്യ വ്യക്തിയുടെ പറമ്പിൽ കൂലിവേല ചെയ്യുന്നതിനിടെ പാമ്പ് കടിയേറ്റത്. ഉടനെ തന്നെ ചെറുപുഴയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം പരിയാരം കണ്ണൂർ മെഡിക്കൽ കോളേജിൽ. സംസ്കാരം പോസ്റ്റുമോർട്ടത്തിന് ശേഷം ഞായർ പകൽ12.30ന് വീട്ടുവളപ്പിൽ. ഭർത്താവ് :കുഞ്ഞമ്പു. മക്കൾ :രഘു, മനോജ്. മരുമക്കൾ :ശോഭ, സിനു. സഹോദരങ്ങൾ: കണ്ണൻ, പത്മിനി, കാരിച്ചി
No comments