Breaking News

ബാലസംഘം പാലാവയൽ വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തയ്യേനിയിൽ ന്യൂ ഇയർ ഫെസ്റ്റ് 'പ്രതീക്ഷ 2025' സംഘടിപ്പിച്ചു.


ചിറ്റാരിക്കാൽ : ബാലസംഘം പാലാവയൽ വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തയ്യേനിയിൽ ന്യൂ ഇയർ ഫെസ്റ്റ് 'പ്രതീക്ഷ 2025' സംഘടിപ്പിച്ചു. പൊതുസമ്മേളനം ബാലസംഘം ജില്ലാ പ്രസിഡന്റ്‌ അനുരാഗ് പുല്ലൂർ ഉദ്ഘാടനം ചെയ്തു.അനന്യ ഷാജി അധ്യക്ഷനായി. കെ സി അനിൽകുമാർ മുഖ്യാഥിതിയായി.  ജില്ലാ കമ്മിറ്റി അംഗം ശിശിര ചന്ദ്രൻ, പഞ്ചായത്ത് അംഗം

കെ കെ മോഹനൻ,വി ഹരികൃഷ്ണൻ, സീമ മോഹനൻ എന്നിവർ സംസാരിച്ചു. ജില്ലാ, സംസ്ഥാന സ്കൂൾ കലാ, കായിക, പ്രവർത്തിപരിചയ മേളകളിൽ വിജയികളായ അനന്യ ഷാജി,കെ എം മഹി, പി ബി നവ്യ, ആദിത്ത് സുരേഷ്, ആൽവിൻ സന്തോഷ്, ബിഎഡ് പരീക്ഷയിൽ ഉന്നതവിജയം നേടിയ രതീഷ് കുണ്ടായം എന്നിവരെ അനുമോദിച്ചു. സബ് ജില്ലാ സ്കൂൾ കലാകായിക മേളയിൽവിജയികളായവരെയും അനുമോദിച്ച. ടി ആർ ഗോപാലകൃഷ്ണവൻ സ്വാഗതം പറഞ്ഞു

No comments