പനത്തടി ഗ്രാമപഞ്ചായത്ത് വികസന സെമിനാർ നടന്നു ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. ലക്ഷ്മി ഉദ്ഘാടനം ചെയ്തു
പാണത്തൂർ : പനത്തടി ഗ്രാമപഞ്ചായത്ത് വികസ സെമിനാർ പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം. ലക്ഷ്മി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.എം. കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. വികസന സെമിനാറിൽ 2025 - 26 വർഷത്തെ കരട് പദ്ധതി ചർച്ചചെയ്ത് അംഗീകരിച്ചു. പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ലതാ അരവിന്ദ് കരട് നിർദ്ദേശങ്ങൾ അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻറിങ്ങ് കമ്മറ്റി ചെയർപേഴ്സൺ പത്മകുമാരി,പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ അഡ്വ: ബി. രാധാകൃഷ്ണ ഗൗഡ, സുപ്രിയ ശിവദാസ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മഞ്ജുഷ, പ്രീതി കെ.എസ്, സൗമ്യ മോൾ പി. കെ, ബിജു സി.ആർ, ഹരിദാസ്, കെ.ജെ. ജയിംസ്, സജിനിമോൾ, രാധാ സുകുമാരൻ, എൻ. വിൻസൻറ് , കെ.കെ. വേണുഗോപാൽ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ തുടങ്ങിയവർ സംസാരിച്ചു.ആസൂത്രണ സമിതി അംഗങ്ങൾ, വർക്കിംഗ് ഗ്രൂപ്പ് അംഗങ്ങൾ, കുടുംബശ്രീ അംഗങ്ങൾ തുടങ്ങിയവർ സംബന്ധിച്ചു.
No comments