അവിചാരിതമായി പാണത്തൂരിലെത്തിയ രമേശ് ചെന്നിത്തല കോൺഗ്രസ് പ്രവർത്തകർക്ക് ആവേശമായി
പാണത്തൂർ : അവിചാരിതമായി പാണത്തൂരിലെത്തിയ മുൻ ആഭ്യന്തരവകുപ്പ് മന്ത്രിയും, മുതിർന്ന കോൺഗ്രസ് നേതാവുമായ രമേശ് ചെന്നിത്തല കോൺഗ്രസ് പ്രവർത്തകരിൽ ആവേശമുണർത്തി. ഇന്നലെ പയ്യന്നൂർ അന്നുരിലുള്ള കുഞ്ഞിരാമ പൊതുവാളിന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയ "ഭാരതര രഥം" അവാർഡ് ഇ.കെ. പൊതുവാളിന് സമ്മാനിച്ചതിന് ശേഷം കർണ്ണാടകത്തിലെ തലക്കാവേരി ക്ഷേത്രം സന്ദർശിച്ച് മടങ്ങുമ്പോഴാണ് രമേശ് ചെന്നിത്തല പാണത്തൂരിൽ എത്തിയത്. മണ്ഡലം പ്രസിഡണ്ട് കെ.ജെ. ജെയിംസ്,പി.എം. ബാബു, വി.ഡി.ജോയി, ബ്രിജിൽ എന്നിവർ ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു. കോൺഗ്രസ് പ്രവർത്തകരോടും നാട്ടുകാരോടും കുശലാന്വേഷണം നടത്തിയ ശേഷം അദ്ദേഹം വന്ദേഭാരത് എക്സ്പ്രസിൽ തിരുവനന്തപുരത്തേക്ക് പോകുന്നതിനായി കാസറഗോട്ടേക്ക് തിരിച്ചു.
No comments