മയ്യങ്ങാനം ശ്രീവിഷ്ണുമൂർത്തി ക്ഷേത്രത്തിൽ നവീകരണ ബ്രഹ്മകലശ മഹോൽസവത്തിൻ്റെ ഭാഗമായി നിർമ്മിക്കുന്ന മേൽ പന്തൽ നിർമാണത്തിൻ്റെ കാൽനാട്ട് ചടങ്ങ് നടന്നു
കോളംകുളം : മയ്യങ്ങാനം ശ്രീവിഷ്ണുമൂർത്തി ക്ഷേത്രത്തിൽ നവീകരണ ബ്രഹ്മകലശമഹോൽസവത്തിൻ്റെ ഭാഗമി നിർമിക്കുന്ന മേൽ പന്തൽ നിർമാണത്തിൻ്റെ കാൽനാട്ട് ചടങ്ങ് നടന്നു. കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് മെമ്പറും നവീകരണ ബ്രഹ്മകലശമഹോൽസവകമിറ്റി വൈസ്ചെയർമാനുമായ ശ്രീ ഉമേശൻ വേളൂർ കാൽനാട്ട് കർമം നിർവ്വഹിച്ചു. അണിയറ , കലശപുര എന്നിവയുടെ കുറ്റി അടിക്കൽ ചടങ്ങും നടത്തി. കെ. രാമചന്ദ്രൻ, എൻ.പുഷ്പരാജൻ, സി.വി. ബാലകൃഷ്ണൻ, വി. ശംഭു, കെ. രാഘവൻ പി.വിജയൻ, മാതൃസമിതിപ്രസിഡൻ്റ് കെ. ലക്ഷ്മി തുടങ്ങിയവർ ആശംസകൾ അർപിച്ച് സംസാരിച്ചു. ബാബു ചേമ്പേന, കെ.വിജയഗോപാലൻ, വി.സുരേഷ്, രതീഷ് കെ., സുജേഷ്, പ്രമോദ്കുമാർ കെ , എ വി ബിജു, സുനജ സന്തോഷ്, ചന്ദ്രൻ പി. സുധാകരൻ പി.കെ. തുടങ്ങിയവർ നേതൃത്വം നൽകി.
No comments