പരപ്പ ബ്ലോക്ക് പഞ്ചായത്തിന്റെ 2025- 26 വാർഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് ഗ്രാമസഭാ യോഗം പഞ്ചായത്ത് ഹാളിൽ വച്ച് നടത്തി
പരപ്പ : പരപ്പ ബ്ലോക്ക് പഞ്ചായത്തിന്റെ 2025- 26 വാർഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് ഗ്രാമസഭാ യോഗം 28//01/ 2025 ന് രാവിലെ 10 30 ന് പരപ്പ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ വച്ച് നടത്തി. പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം ലക്ഷ്മി യോഗം ഉദ്ഘാടനം ചെയ്തു. കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി കെ രവി. കോടോം ബേളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ശ്രീജ, ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജോസഫ് മുത്തോ ലില്‍. വെസ്റ്റലേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഗിരിജ മോഹൻ, ബ്ലോക്ക് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മാരായ രജനി കൃഷ്ണൻ, പത്മകുമാരി. എം, പി വി ചന്ദ്രൻ, ബ്ലോക്ക് മെമ്പർ രേഖ സി, ആസൂത്രണ സമിതി ഉപാധ്യക്ഷൻ കൃഷ്ണരാജ് എ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഭൂപേഷ് കെ അധ്യക്ഷനായ യോഗത്തിന് സെക്രട്ടറി സുഹാസ് സി എം സ്വാഗതവും ജനറൽ എക്സ്റ്റൻഷൻ ഓഫീസർ ജയരാജൻ പി കെ നന്ദിയും പറഞ്ഞു.
No comments