പോലീസ് സ്റ്റേഷനിലേക്ക് അതിക്രമിച്ചു കയറിയ തായന്നൂർ സ്വദേശി അറസ്റ്റിൽ
ബേക്കൽ: പോലീസ് സ്റ്റേഷനിലേക്ക് അതിക്രമിച്ചു കയറിയത് ചോദ്യം ചെയ്ത പോലീസുകാരന്റെ കൈപിടിച്ച് തിരിച്ചതായി പരാതി. സംഭവത്തിൽ കാലിച്ചാനടുക്കം തായന്നൂർ സ്വദേശി മനോജ് തോമസ്(44)നെ അറസ്റ്റു ചെയ്തു. തിങ്കളാഴ്ച രാത്രിയാണ് സംഭവം. രഞ്ജിത്ത് എന്ന പോലീസുകാരനാണ് സംഭവ സമയത്ത് ജി.ഡി ചാർജിൽ ഉണ്ടായിരുന്നത്. ഈ സമയത്ത് സ്റ്റേഷനിൽ എത്തിയ മനോജ് തോമസ് അനുമതിയില്ലാതെ അകത്തേക്ക് കയറിപ്പോയി. ഈ നടപടിയെ രഞ്ജിത്ത് ചോദ്യം ചെയ്തു. ഇതോടെ പുറത്തേക്ക് ഇറങ്ങിപ്പോയ മനോജ് വീണ്ടും തിരികെയെത്തി അകത്തേക്ക് പോകുന്നത് തടഞ്ഞപ്പോഴാണ് കൈപിടിച്ച് തിരിച്ചതെന്നു പരാതിയിൽ പറഞ്ഞു. ഇതോടെ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന മറ്റു പോലീസുകാർ മനോജ് തോമസിനെ കസ്റ്റഡിയിലെടുത്തു അറസ്റ്റു ചെയ്യുകയായിരുന്നു. അറസ്റ്റിലായ മനോജ് തോമസ് അമ്പലത്തറ പോലീസ് സ്റ്റേഷനിൽ നേരത്തെ സമാന രീതിയിൽ അതിക്രമിച്ചു കയറിയിരുന്നുവെന്നു പോലീസ് പറഞ്ഞു. പ്രതിയെ ഇന്ന് ഹോസ്ദുർഗ് കോടതിയിലാക്കും.
No comments